മെസി ജീവചരിത്രം: കാലുകളിലെ നൃത്തവിസ്മയംമെസി ജീവചരിത്രം
ഭാഗം-02

(ജർമ്മനി )
പിറന്നു വീണത് മുതൽ കൈവന്ന പോരാട്ട വീര്യം കാലത്തിനോടും ശാസ്ത്രത്തോടും പ്രകൃതിയോടുമുള്ള പോരാട്ടം…
ജീവന്റെ തുടിപ്പ് സിരകളിൽ നില നിർത്തുവാനുള്ള പോരാട്ടം. അത് വിജയമായപ്പോൾ അതിൽ നിന്ന് ലഭിച്ച ഉൗർജം കുമ്മായവരക്കുള്ളിലെ പച്ചപ്പുകൾക്കിടയിൽ പന്ത് കൊണ്ട് കാണിക്കാനായ നൃത്ത വിസ്മയം .അത് ബാലെ നർത്തകന്റെ ചലനങ്ങളെക്കാൾ മനോഹരമായപ്പോൾ കാൽപ്പന്തും ആ കുറിയ കാലുകളുമായുള്ള സമന്വയം ലോക ഫുട്ബാളിൽ പുത്തൻ വിസ്മയ ചരിത്രങ്ങൾ എഴുതിച്ചർത്തു.. !
നൃത്തവും കവിതയും സംഗീതവും ചലച്ചിത്രവും ചിത്രകലയും ഒരേ നേരം ഒരേപോലെ ആസ്വദിക്കുന്ന വിധമായി ലിയോയുടെ കാലുകളും പന്തുമായുള്ള ആ ജ•ാന്തര സൗഹൃദം.അതോടെ കൽപ്പന്തു കളിയിൽ പുതിയ ഒരു മിശിഹായുടെ പിറവിയുമായി.
ഫുട്ബോൾ കളിയുടെ അതുവരെയുണ്ടായിരുന്ന സൗന്ദര്യ ശാസ്ത്രത്തിനു പുത്തൻ മുഖവുര എഴുതിച്ചേർക്കലായി മെസിയുടെ പന്തിനോടുള്ള പ്രണയം. അത് വിസ്മയ പാസുകളും സിരകളിൽ ലഹരി നിറക്കുന്ന ഗോളുകളുമായപ്പോൾ ലോകം ആ കാൽച്ചുവടുകളുടെ ആരാധകരായി.
അമ്മൂമ്മയുടെ ഇടപെടലോടെ പിതാവിന്റെ വിരലുകൾ പിടിച്ചവൻ ,പരിശീലന കളരിയിൽ എത്തിയ ദിവസം തന്നെ ലയണൽ അവിടുത്തെ വിഖ്യാതനായ പരിശീലകരെപ്പോലും ഞെട്ടിച്ചു. അവന്റെ കുഞ്ഞു ബൂട്ടിൽ കെട്ടിയിരുന്ന പോലായിരുന്നു ആ പന്ത്…,അതുകൊണ്ടവൻ നൃത്തം ചെയ്യുകയായിരുന്നു. അതോടെ അതു അവനു പറ്റിയ ഇടമല്ലെന്നു കണ്ടെത്തി ശാസ്ത്രീയ പരിശീലനത്തിനു അവനെ റോസാരിയോയിലെ നീവീൽസ് ഒാൾഡ് ബോയ്സ് ക്ലബ്ബിലേക്ക് കൂട്ടിക്കൊണ്ടു പോയത് കോച്ചു “അപ്രിസിയോ” ആയിരുന്നു.ആറാം വയസിൽ അവിടെത്തിയ ലിയോ ആറുവർഷം അവിടുണ്ടായിരുന്നു. 500 ഗോളുകളാണ് അക്കാലത്തു അവൻ അവിടെ അടിച്ചു കൂട്ടിയത് . അന്ന് ല പുൾഗ നേടിയ ഒാരോ ഗോളും അവൻ സമർപ്പിച്ചത് അകലെ ആകാശങ്ങളിൽ ഇരുന്നു അതു കണ്ടു കണ്ണീർ വാർത്ത അവന്റെ അമ്മൂമ്മക്കായിരുന്നു..!
ആ ആഘോഷ ദിനങ്ങൾക്ക് അധിക ആയുസുണ്ടായില്ല .പൊതുവെ അശക്തനായ ലിയോ കളിക്കിടയിൽ പല തവണ ബോധരഹിതനായി വീഴുകയുണ്ടായി. പതിനാലാം വയസിലും അവനു 1.40 മീറ്റർ ഉയരമേ ഉണ്ടായിരുന്നുള്ളൂ പോഷക ആഹാരക്കുറവാണെന്ന് കരുതി പിതാവ് അവനായി ഒരു പ്രത്യേക പോഷക ഭക്ഷണ ക്രമം തന്നെ ഒരുക്കിയെങ്കിലും, ദിവസേന ക്ഷീണവും മറ്റു ആരോഗ്യ പ്രശ്നങ്ങളുമായി. അതോടെ ക്ലബ് അധികൃതർ അവനെ ്ബ്യൂണേര്സ് അയറിസിൽ എത്തിച്ചു നടത്തിയ പരിശോധനയിലാണ് നടങ്ങുന്ന ആ വിവരം അവരറിയുന്നത്,തങ്ങളുടെ പ്രിയപ്പെട്ടവൻ മാരക രോഗത്തിന് അടിമയാണെന്ന്. വളർച്ചക്ക് കാരണമായ ഹോർമോൺ ശരീരത്തിൽ എത്തിക്കുന്ന പ്യുറ്റ്യുട്ടറി ഗ്ലാന്റിന്റെ പ്രവർത്തനം ഏതാണ്ട് നിലച്ചിരുന്നു. അതുകൊണ്ടായിരുന്നു വളർച്ചകുറവും മറ്റു ആരോഗ്യ പ്രശ്നങ്ങളും ആനുഭവപ്പെട്ടത്.അടിയന്തിര ചികിത്സ വേണം അതാകട്ടെ അതീവ സങ്കീർണ്ണമായ ഒരു ശാസ്ത്രക്രിയയും ,ഏറെ ചെലവുള്ള തുടർ ചികിത്സയും. അവരെ കൂടുതൽ അസ്വസ്ഥരാക്കിയത് അന്ന് അർജന്റ്റിനായിൽ അത്തരം ചികിത്സാ സൗകര്യങ്ങൾ ലഭ്യമായിരുന്നില്ല എന്നതും അതിനു വരുന്നു ഭീമമായ ചെലവുകളും. വൻ ദുരന്തം മുന്നിൽ കണ്ട മാതാപിതാക്കൾക്ക് അവനെ നെഞ്ചോടു ചേർത്തു പൊട്ടിക്കാരയാനെ അന്ന് കഴിയുമായിരുന്നുള്ളു.
ഇതിനിടയിൽ മറ്റൊരു അത്ഭുതം സംഭവിച്ചു ,റോസാരിയോയിലെ ലിയോയുടെ കേളീ മികവിനെ കുറിച്ച് കേട്ടറിഞ്ഞ അവരുടെ അടുത്ത ഒരു ബന്ധു ആ വിസ്മയ പ്രകടനങ്ങളെക്കുറിച്ചു ബാർസലോന യൂത്ത് ആക്കാദമി അധികൃതരുമായി സംസാരിച്ചു .അവർ അവനെ കാണാനുള്ള താൽപ്പര്യം അറിയിച്ചതും ഇതേ നേരത്തായിരുന്നു.മകന്റെ രോഗത്തിനുള്ള ചികിത്സ ബാർസലോണയിൽ ലഭിക്കുമെന്നറിഞ്ഞ മാതാവ് രണ്ടാമത് ഒന്ന് ആലോചിക്കാതെ അവരുടെ ഒാമനയുമായി സ്പാനീഷ് നഗരത്തിലേക്കു പുറപ്പെട്ടു.ചെന്നെത്തിയ ദിവസം തന്നെ ലിയോ നേരെ പോയത് ബാർസാ പരിശീലന കേന്ദ്രത്തിലേക്കായിരുന്ന നൂല് പോലെ മെലിഞ്ഞ ആ ചെക്കനെയാണല്ലോ തങ്ങൾ സാഹസപ്പെട്ടു ഇവിടെ എത്തിച്ചത് എന്ന് കരുതിയവരുടെ പുരികം വില്ലുപോലെ മേലോട്ട് ഉയർത്തുന്ന അനുഭവമായി പന്തുകൊണ്ടുള്ള കൊച്ചു മെസിയുടെ പ്രകടനങ്ങൾ. മുഖ്യ പരിശീലകൻ യെസ് പറയാൻ പിന്നെ അധിക നേരം വേണ്ടി വന്നില്ല..!
തുടർന്ന് ബാർസാ അധികൃതർ തന്നെ മെസിയുടെ ചികിത്സക്കുള്ള സംവിധാനങ്ങൾ ഏറ്റെടുത്തു. സ്പാനിഷ് രാജകുടുംബത്തിന്റെതായ ബർസലണാ റോയൽ മെഡിക്കൽ അക്കാദമിയിൽ അവനെ പരിശോധനക്ക് പ്രവേശിപ്പിച്ചു .അർജന്റ്ീനയിൽ കണ്ടെത്തിയ രോഗം സ്ഥിര്ീക്കപ്പെട്ടത്തോടെ അടിയന്തിര ശാസ്ത്രക്രിയക്ക് വിധേയനാക്കപ്പെട്ടു.തലച്ചോറിന്റെ പിൻ ഭാഗത്തു ചെറിയ ഒരു ഒപ്പറേഷനും ഹോർമോൺ ചികിത്സയും ആയിരുന്നു വേണ്ടി വന്നത്.അതിശയകരമായിരുന്നു അതിന്റെ ഫലം. ലയണൽ ആൻഡ്രസ് മെസി രണ്ടാമന്റെ തിരുപ്പിറവി.
പിന്നെ മെസിക്ക് തിരിഞ്ഞു നോക്കേണ്ടിവന്നില്ല .എഫ് സി ബാഴ്സലോണക്കാകട്ടെ ലഭിച്ചത് ഒരു മൾട്ടി ബില്യൻ ലോട്ടറിയും. അന്ന് അവരുടെ യൂത്തു ടീമിന് ബൂട്ടു കെട്ടിയ ലിയോ മെസി 21 വർഷമാണ് അത് തുടർന്നത് . പ്രൊഫഷണൽ ഫുട്ബോളിലെ ഒരു അപൂർവത…!
ലിയോ സ്പാനീഷ് ടീമിന് വേണ്ടി ബൂട്ടുകെട്ടുമെന്ന് വിശ്വസിച്ചു സ്പെയിനിലെ അന്നത്തെ രാജാവ് ഹുവാൻ കാർലോസ്നേരിട്ട് ഇടപെട്ട് മെസിക്ക് 2005 ൽ സ്പാനീഷ് പൗരത്വം നൽകി. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ അയാൾ പ്രഖ്യാപിച്ചത് ഏതെങ്കിലും ദേശത്തിനു വേണ്ടി പന്തു തട്ടുമെങ്കിൽ അത് താൻ ജനിച്ച അർജന്റീനക്ക് വേണ്ടി മാത്രമായിരിക്കുമെന്ന്.അത് മെസിക്ക് എതിരെ വ്യാപകമായ പ്രതിഷേധത്തിനു കാരണമായി. ” ജീവൻ തിരിച്ചു നൽകിയ ” തങ്ങളെ അയാൾ വഞ്ചിച്ചു എന്നായിരുന്നു ബാർസ ആരാധകർ അന്ന് ആരോപിച്ചത്.ഇൗ വിവാദം നടക്കുമ്പോൾ തന്നെയായിരുന്നു 2005 ൽ ഫീഫയുടെ യൂത്ത് ലോക കപ്പ് അരങ്ങേറിയത് .മെസിയെ നായകനാക്കി ലെ അൽബി സെലസ്റ്റേ അവരുടെ ടീമിനെയും പ്രഖ്യാപിച്ചു.