We Talk

ആര്‍ഷോ മാർക്ക്ലിസ്റ്റ് വിവാദം ; മഹാരാജാസ് കോളേജിലെ CCTV ദൃശ്യം പോലീസിന് കൈമാറി

കൊച്ചി: എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ മഹാരാജാസ് കോളേജിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് കൈമാറി. കേസുമായി ബന്ധപ്പെട്ട് കോളേജ് ക്യാമ്പസിലേയും പ്രിന്‍സിപ്പളിന്റെ മുറിയിലേയും സി.സി.ടി.വി ദൃശ്യം നേരത്തെ ക്രെംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നു. അതിന് പിന്നാലെയാണ് കോളേജ് അധികൃതർ
മാര്‍ക്ക് ലിസ്റ്റ് വിവാദമുണ്ടായ ജൂണ്‍ ആറിലെ ദൃശ്യങ്ങളൾ ജില്ലാ ക്രൈംബ്രാഞ്ചിന് നല്‍കിയത്. ജൂൺ 6 ന്  വിദ്യയുടെ വ്യാജരേഖ കേസുമായി കോളേജിൽ എത്തിയപ്പോഴാണ്  ആര്‍ഷോയ്ക്കെതിരായ മാര്‍ക്ക് ലിസ്റ്റ് വിവാദവും  ഉയർന്നുവന്നത് . ആ ഘട്ടത്തില്‍ പ്രിന്‍സിപ്പളിന്റെ ഓഫീസിലേക്ക് ആരെല്ലാം വന്നുവെന്നും കോളേജില്‍ നടന്ന സംഭവങ്ങള്‍ എന്തെല്ലാമെന്നുമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. കോളേജിലെ പരീക്ഷ വിഭാഗത്തിലെ കമ്പ്യൂട്ടറുകളുടെ വിശദാംശവും അന്വേഷണ സംഘം തേടിയിട്ടുണ്ട്. ഇവ കസ്റ്റഡിയിലെടുത്ത് ശാസ്ത്രീയ പരിശോധന നടത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട് . ആര്‍ഷോയുടെ പരാതിയില്‍ കൊച്ചി ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷറുടെ നേതൃത്വത്തിലാണ് അതിവേഗ അന്വേഷണം പുരോഗമിക്കുന്നത്.  അതേസമയം കേസിലെ പ്രതികളായ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും കോളേജ് യൂണിറ്റ് പ്രസിഡന്റ് സിഎ ഫൈസലും വ്യാഴാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകില്ല. ഹാജരാകാന്‍ ഒരാഴ്ചത്തെ സാവകാശം വേണമെന്ന് ഇരുവരും ആവശ്യപ്പെട്ടിട്ടുണ്ട്. റിസൾട്ടിൽ ആർഷോയുടെ പേര് വന്നത് സാങ്കേതിക പിഴവ്  മാത്രമല്ല എന്ന്  ആരോപണം ഉയരുന്ന സാഹചര്യത്തിൽ സി.സി.ടി. വി ദൃശ്യങ്ങൾ നിർണ്ണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *