പസഫിക്കിൽ നിന്ന് ഇന്ത്യൻ മഹാസമുദ്രത്തിനു കുറുകെ റെയിൽ റോഡ് നിർമിക്കുമെന്ന് – ജോ ബൈഡൻ
വാഷിങ്ടൻ: പസഫിക്കിൽനിന്ന് ഇന്ത്യൻ മഹാസമുദ്രത്തിനു കുറുകെ റെയിൽറോഡ് നിർമിക്കാൻ പദ്ധതിയുണ്ടെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. കൺസർവേഷൻ വോട്ടേഴ്സ് ലീഗിന്റെ വാർഷിക പരിപാടിയിൽ സംസാരിക്കവെയാണ് ബൈഡൻ ഇക്കാര്യം പറഞ്ഞത്. ബൈഡന്റെ ഈ പ്രസ്താവന ക്കെതിരെ ശക്തമായ തുടക്കം എന്നാണ് ചിലർ പരിഹസിച്ചത്. മുത്തശ്ശനെ കിടക്കയിൽ കിടത്തൂ എന്നായിരുന്നു മിസോറി സെനറ്റർ ജോഷ് ഹാവ്‍ലീസിന്റെ പ്രസ് സെക്രട്ടറി അബിഗേൽ മറോണിന്റെ ട്വീറ്റ്. എന്റെ അടുത്ത ബിസിനസ് ട്രിപ്പിന് ഇന്ത്യയിലേക്ക് ട്രെയിനിൽ പോകാൻ കാത്തിരിക്കുന്നു.- മറ്റൊരാളുടെ പരിഹാസം.നേരത്തേ കനേഡിയൻ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ബൈഡൻ ചൈനയെ പ്രശംസിച്ചതും പരിഹാസത്തിന് ഇടയാക്കിയിരുന്നു.