മണിപ്പൂരിൽ സംഘർഷം രൂക്ഷം ; കരസേനാ ജവാന് വെടിയേറ്റു
ഇംഫാൽ : മണിപ്പൂരിൽ സംഘര്‍ഷം രൂക്ഷമാവുകയാണ് . കരസേനാ ജവാന് വെടിയേറ്റു. അഞ്ച് വീടുകള്‍ക്ക് കാന്റോ സബലില്‍ കുക്കി സായുധ സംഘം തീയിട്ടു. ഇവരെ നേരിടുന്നതിനിടെയാണ് കരസേനാ ജവാന് ഇംഫാലില്‍ വെടിയേറ്റത്. ഇദ്ദേഹത്തെ ലെയ്മഖോങ്ങിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ഇംഫാലില്‍ സ്ഥിതിഗതികള്‍ ഗുരുതരമാണ്. കുക്കി – മെയ്തെയ് വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്ന് മേയ് 3 മുതൽ ഇംഫാലിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.

ഞായറാഴ്ചയും ഇംഫാൽ താഴ്‌വരയിൽ സൈന്യം ഫ്ലാഗ് മാർച്ച് നടത്തിയിരുന്നു. ഇംഫാൽ ഈസ്റ്റ് ജില്ലയിൽ ഞായറാഴ്ച പുലർച്ചെ അഞ്ച് മുതൽ വൈകുന്നേരം അഞ്ച് മണിവരെ കർഫ്യൂ ഇളവുചെയ്തു നൽകിയിരുന്നു.100 ഇൽ അധികം പേർ ഇതുവരെ മരിച്ചു എന്നാണ് റിപ്പോർട്ടുകൾ. ജൂൺ 20 വരെ ഇന്റർനെറ്റ്‌റദ്ദാക്കികൊണ്ടുള്ള നടപടി തുടരും. എന്നാൽ സംഘര്‍ഷം നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ക്കായി മണിപ്പുര്‍ മുഖ്യമന്ത്രി എൻ. ബിരേന്‍ സിങ് ഡല്‍ഹിയിലെത്തും.സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ട്രൈബ്‍ ലീഡേഴ്സ് ഫോറം ആവശ്യപ്പെട്ടു.