കഞ്ചിക്കോട് സ്റ്റീൽ ഫാക്ടറിയില് തീപ്പിടുത്തം,ഒരാള്‍ മരിച്ചു.
പാലക്കാട്: കഞ്ചിക്കോട് കൈരളി സ്റ്റീല്‍ ഫാക്ടറിയില്‍ ചൊവ്വാഴ്ച രാവിലെ ഉണ്ടായ തീപ്പിടുത്തത്തില്‍ ഒരാള്‍ മരിക്കുകയും പലര്‍ക്കും പരിക്കേല്‍്ക്കുകയും ചെയ്തു.അതില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്.ഇവരെ പാലക്കാട് ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.പത്തനംതിട്ട സ്വദേശി 22 കാരനായ അരവിന്ദ് ആണ് മരിച്ചത്.ഓമല്ലൂര് രാമവിലാസം പ്രദീഷിന്റെയു രാജശ്രീയുടെയും മകനാണ്.
ഫാക്ടറിക്കുള്ളില് കൂടുതല്‍ പേര്‍ കുടങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായി രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.ഫാക്ടറിയുടെ ഫര്‍ണസ് പൊട്ടിത്തെറിച്ചാണ് തീ പടര്‍ന്നത്.