കാസര്‍കോട് കോടതിയിലും വിദ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ
കാസര്‍കോട് : വ്യാജമായ പ്രവര്‍ത്തിപരിചയ സര്്ട്ടിഫിക്കറ്റ് സംഘടിപ്പിച്ച കേസിലെ പ്രതി കെ.വിദ്യ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ജില്ല കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.ഹര്‍ജി കോടതി ജൂണ്‍ 24 നു പരിഗണിക്കും.
വ്യാജരേഖ ചമച്ചതിന് പോലീസ് തിരയുന്ന വിദ്യയെ രണ്ടാഴ്ചയായിട്ടും പോലീസിന് പിടികൂടാനാകാത്തത് വലിയ വിവാദമായിരിക്കെയാണ് കാസര്‍ക്കോട് കോടതിയിലും അപേക്ഷ നല്‍കിയിരിക്കുന്നത്.നേരത്തെ ഹൈക്കോടതിയിലും മൂന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു.വ്യാജരേഖ ഉണ്ടാക്കിയില്ലെന്നും എവിടെയും ജോലിക്ക് അപേക്ഷിച്ചില്ലെന്നുമാണ് കാസര്‌കോട് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിദ്യ പറഞ്ഞിരിക്കുന്നത്.ആരെയും വഞ്ചിച്ചിട്ടില്ലെന്നും പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ വകുപ്പുകള്‍ ഒന്നും തന്നെ നിലനില്‍ക്കുന്നതല്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.