തെരുവ്‌നായ്ക്കളുടെ കടിയേറ്റ് കുട്ടി മരിച്ചസംഭവം; സുപ്രിംകോടതി ഹര്‍ജി പരിഗണിക്കുന്നു.
ന്യൂഡല്‍ഹി : തെരുവ്‌നായക്കളുടെ സംഭവത്തില്‍ അവസാനം സുപ്രിംകോടതി ഇടപെടുന്നു.തെരുവ്‌നായയുടെ കടിയേറ്റ് കുട്ടി മരിച്ച സംഭവം നിര്ഭാഗ്യകരമെന്ന പറഞ്ഞ സുപ്രിം കോടതി ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ ജൂലൈ 12ലേക്ക് മാറ്റി. അക്രമണസ്വഭാവം കാണിക്കുന്ന തെരുവ് നായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് നല്‍കിയ അപേക്ഷയിലാണ് കോടതി ജൂലായ് 7നകം വിശദമായ സത്യവാങ്മൂലം ഫയല്‍ ചെയ്യാനും നിര്‍ദ്ദേശിച്ചു.
കണ്ണൂര്‍ ജില്ലയില്‍ ഒരാഴ്ചമുമ്പ് ഓട്ടിസം ബാധിച്ച ഒരു കുട്ടി തെരുവ്‌നായ്ക്കളുടെ കടിയേറ്റ് മരിച്ചിരുന്നു.കഴിഞ്ഞദിവസം മറ്റൊരുകുട്ടി തെരുവ്‌നായ്്്്്്്്്്്ക്കളുടെ ആക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയും ചെയ്തിരുന്നു.പൊതുജനാഭിപ്രായം രൂക്ഷമായ സാഹചര്യത്തിലാണ് കണ്ണൂര്‍ ജില്ലാപഞ്ചായത്ത് നായ്ക്കളെ ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.ജസ്റ്റിസ്മാരായ സൂര്യകാന്ത് , എം.എം.സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.