We Talk

ഞാന്‍ മോദിയുടെ ആരാധകന്‍ – ഈലോൺ മസ്‌ക് ;നരേന്ദ്ര മോദിയുമായി ഇലോൺ മസ്ക് കൂടിക്കാഴ്ച നടത്തി

ന്യൂയോർക്ക്: അമേരിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ടെസ്ല സിഇഒയും ട്വിറ്റർ ഉടമയുമായ ഇലോൺ മസ്ക് കൂടിക്കാഴ്ച നടത്തി. നാലു ദിവസത്തെ സന്ദർശനത്തിനായെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ന്യൂയോർക്കില്‍ വെച്ചായിരുന്നു എലോണ്‍ മസ്കിന്റെ കൂടിക്കാഴ്ച. ‘ഞാന്‍ മോദിയുടെ ഒരു ആരാധകനാണ്, ഇന്ത്യയ്ക്ക് വേണ്ടി ശരിയായ കാര്യം ചെയ്യാൻ അദ്ദേഹം ആഗ്രഹിക്കുന്നു’ എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെയുള്ള ഇലോണ്‍ മസ്കിന്റെ പ്രതികരണം.
‘ഇന്ത്യയുടെ ഭാവിയെക്കുറിച്ച് ഞാൻ അവിശ്വസനീയമാംവിധം ആവേശഭരിതനാണ്. ലോകത്തിലെ ഏത് വലിയ രാജ്യത്തേക്കാളും കൂടുതൽ പ്രത്യാശ ഇന്ത്യക്കുണ്ടെന്ന് കരുതുന്നു. പ്രധാനമന്ത്രി മോദി ഇന്ത്യയെക്കുറിച്ച് ശരിക്കും ശ്രദ്ധാലുവാണ്, കാരണം ഇന്ത്യയിൽ കാര്യമായ നിക്ഷേപം നടത്താൻ അദ്ദേഹം ഞങ്ങളെ പ്രേരിപ്പിക്കുന്നു, അത് ഞങ്ങളെ ഏറെ പ്രചോദിപ്പിക്കുന്നതാണ്. ടെസ്‌ല ഇന്ത്യയിൽ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്, അത് കഴിയുന്നത്ര വേഗത്തിൽ ചെയ്യും. പ്രധാനമന്ത്രിയുമായുള്ള ഒരു മികച്ച കൂടിക്കാഴ്ചയായിരുന്നു ഇത്, എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അദ്ദേഹം ഞങ്ങളുടെ ഫാക്ടറി സന്ദർശിച്ചു. അതിനാല്‍ തന്നെ ഞങ്ങൾക്ക് കുറേക്കാലമായി പരസ്പരം അറിയാം. ഇന്ത്യക്ക് വേണ്ടി ശരിയായ കാര്യം ചെയ്യാൻ അദ്ദേഹം ശരിക്കും ആഗ്രഹിക്കുന്നു. കമ്പനികൾക്ക് പിന്തുണ നല്‍കാനും അദ്ദേഹം തയ്യാറാണ്. ഇതെല്ലാം ഇന്ത്യയുടെ നേട്ടത്തിന് കാരണമാകുമെന്ന് അദ്ദേഹം ഉറപ്പാക്കുന്നുവെന്നും’ മസ്ക് പറഞ്ഞു.
മോദി സർക്കാരുമായി ബന്ധമുള്ള ട്വിറ്ററിന്റെ എക്‌സിക്യൂട്ടീവ് ചെയർമാൻ കൂടിയാണ് മസ്‌ക്.

Leave a Reply

Your email address will not be published. Required fields are marked *