വിദ്യയുടെ അറസ്റ്റും നാടകങ്ങളും
കോഴിക്കോട് : പതിനാറു ദിവസം ഒളിവിൽ കഴിഞ്ഞതിന് ശേഷം നടന്ന വിദ്യയുടെ അറസറ്റ് അതിനാടകീയമായും അസൂത്രിതവുമാണെന്നും വ്യക്തമാക്കുന്നതാണ് ബുധനാഴ്ച രാത്രി നടന്ന സംഭവവികാസങ്ങൾ. മുൻകൂർ ജാമ്യാപേക്ഷയുടെ മറവിൽ അറസ്റ്റ് നീട്ടിക്കൊണ്ടു പോയ അഗളി പോലീസ് എന്ത്കൊണ്ടാണ് പെട്ടെന്ന് അറസ്റ്റിലേക്ക് നീങ്ങിയതെന്ന് വ്യക്തമല്ല.ഒരു പക്ഷേ കോടതിയിൽ നിന്ന് ഒരു തിരിച്ചടി ഉണ്ടാകുമെന്ന് കരുതിയായിരിക്കാം എന്നാണ് സൂചന.വിദ്യ രണ്ടു മുൻകൂർ ജാമ്യാപേക്ഷ കോടതികളിൽ കൊടുത്തിരുന്നു.ഒന്നു ഹൈക്കോടതിയിലും മറ്റൊന്നു കാസർക്കോട് ജില്ലാ കോടതിയിലും . എന്നാൽ കോടതി കേസ്സ് പരിഗണിച്ചിരുന്നില്ല. വിദ്യ കോഴിക്കോട് ജില്ലയിലുണ്ടെന്ന് നേരത്തെ തന്നെ പോലീസിന് അറിയാമായിരുന്നു.എന്നാൽ അറസ്റ്റ് ചെയ്യാൻ പോലീസ് തുനിയാതിരുന്നത് രാഷ്ട്രീയ നിർദ്ദേശപ്രകാരമായിരുന്നെന്ന് വ്യക്തമാക്കുന്നതാണ്. കോടതി തിരച്ചടി വന്നാൽ അത് ദൂരവ്യാപകമായ രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാകുമെന്ന തിരിച്ചറിവാണ് രാഷ്ട്രീയ നേതൃത്വം അറസ്റ്റിന് അനുമതി നൽകിയതെന്ന് കരുതുന്നു.
കോഴിക്കോട് മേപ്പയൂരിനടുത്തുളള ആവള-കുട്ടോത്ത് വെച്ചാണ് വിദ്യ പോലീസ് പിടിയിലാകുന്നത്.ഇത് സി.പി.എമ്മിന് വൻസ്വാധീനമുള്ള സ്ഥലമാണ്.അത് കൊണ്ടുതന്നെ വിദ്യയെ സംരക്ഷിച്ചതെന്ന് കരുതുന്ന സുഹൃത്തും സഹായികളും പാർട്ടിയുടെ സജീവപ്രവർത്തകരായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.മാത്രമല്ല അത് കൊണ്ടു തന്ന ക്രിമിനൽ കേസ്സിൽ ഉൾപ്പെട്ട ഒരാളെ സംരക്ഷിച്ചതിന് കേസ്സിൽ ഉൾപ്പെടുമെന്നതിനാൽ വളരെ തന്ത്രപൂർവ്വമാണ് പോലീസ് നീങ്ങിയതെന്നു വ്യക്തമാണ്. ഒളിവില്‍ കഴിയാന്‍ സഹായിച്ചവരിലേക്ക് എത്താതിരിക്കാന്‍, വിദ്യയെ വഴിയരികില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തുവെന്നാണ് പോലീസ് ഔദ്യോഗികമായി രേഖപ്പെടുത്തിയിരിക്കുന്നത്. .മാത്രമല്ല കോഴിക്കോട് ജില്ലയിലെ പോലീസിനെ അറിയിക്കാതെയുമാണ് അറസ്റ്റ് നടത്തിയത്. കോഴിക്കോട് ജില്ല വിട്ടതിന് ശേഷം മാത്രമെ വിവരം മാധ്യമങ്ങൾക്ക് ലഭിച്ചുള്ളൂ എന്നതും വിവരം മറച്ചു വെക്കാനുള്ള ശ്രമം ആസൂത്രിതമായിരുന്നുവെന്ന് വ്യക്തമാകുന്നുണ്ടു.
അതേസമയം വിദ്യക്ക് തെളിവുകൾ നശിപ്പിക്കാനും ആവശ്യമായ മുൻകരുതലുകൾ എടുക്കാനും അറസ്റ്റ് വൈകിച്ച് പതിനഞ്ചു ദിവസം സമയം നൽകിയത് പോലീസ് നേരിടുന്ന ഏറ്റവും വലിയ വിമർശനമാണ്.എന്നാൽ ഭരണകക്ഷിയുടെ രാഷ്ട്രീയ പിന്തുണയുള്ളതിനാൽ ഇക്കാര്യത്തിൽ പോലീസ് അത് തരണം ചെയ്യുമെന്നകാര്യത്തിൽ സംശയിക്കേണ്ടതില്ല.