വരുമാനത്തിനനുസരിച്ച് നികുതിയൊടുക്കുന്നില്ല : യൂട്യൂബർമാരുടെ വീടുകളിൽ ഇൻകം ടാക്സ് റെയ്ഡ്
കൊച്ചി : സംസ്ഥാനത്ത് യൂട്യൂബ്ർമാരുടെ വീടുകളിലും, ഓഫീസുകളിലും ആദായനികുതി വകുപ്പ് പരിശോധന. യൂട്യൂബർമാർക്ക് ലഭിക്കുന്ന അധിക വരുമാനത്തിന് നികുതിയൊടുക്കുന്നില്ല എന്നാണ് കണ്ടെത്തൽ. പേർളി മാണി, സുജിത് ഭക്തൻ എന്നിവരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.
പത്തോളം യൂട്യൂബ്ർമാരുടെ വീടുകളിലും ഓഫീസിലുമാണ് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം പരിശോധന നടത്തുന്നത്. മുപ്പതോളം യൂട്യൂബ്ർമാരുടെ പട്ടികയുണ്ടാക്കി അവരുടെ പ്രവർത്തനവും വരുമാനവും സർവീസ് പ്രൊവൈഡർമാരുടെ സഹായത്തോടെ നിരീക്ഷിച്ച ശേഷമാണ് പത്ത് പേരെ തിരഞ്ഞെടുത്തത്. കേരളത്തിലെ പ്രമുഖ യൂട്യൂബർമാരിൽ പലർക്കും രണ്ടുകോടി രൂപയിലേറെ വാർഷിക വരുമാനമുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ വിലയിരുത്തൽ.