വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ നിന്ന് കാണാതായവരിൽ 3 പേരെ കണ്ടെത്തി
കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ നിന്നും കാണാതായ 4 കുട്ടികളിൽ 3 പേരെ കണ്ടെത്തി. ഏറനാട് എക്സ്പ്രസിൽ സഞ്ചരിച്ചിരുന്ന ഇവരെ ഷൊർണൂരിൽ നിന്നാണ് കണ്ടെത്തിയത്. കൊയിലാണ്ടിയിൽ നിന്നാണ് മൂന്നുപേരും ട്രെയിൻ കയറിയത്. കാണാതായ ഉത്തർപ്രദേശ് സ്വദേശിയായ കുട്ടിയെ കണ്ടെത്താനായിട്ടില്ല.
ചേവായൂർ ബോയ്സ് ഹോമിൽനിന്നാണ് നാല് ആൺകുട്ടികളെ കാണാതായത്. നാലുപേരും 17 വയസുകാരാണ്.
ശനിയാഴ്ച രാവിലെയാണ് കുട്ടികളെ കാണാതായത് ശ്രദ്ധയില്‍പ്പെട്ടതെന്ന് ബാലമന്ദിരം അധികൃതര്‍ അറിയിച്ചു. ഹോസ്റ്റലിലെ ശുചിമുറിയുടെ ഗ്രില്‍ പൊളിച്ചാണ് കുട്ടികള്‍ പുറത്ത് കടന്നത്. ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ഷൊർണൂരിൽ നിന്ന് മൂന്ന്പേർ പിടിയിലാകുന്നത്.