We Talk

പുതിയ ചീഫ് സെക്രട്ടറി ഡോ വി വേണു: സംസ്ഥാന പോലീസ് മേധാവി ഷേഖ് ദര്‍വേഷ് സാഹിബ്

കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറിയായി ഡോ വി വേണുവിനെയും സംസ്ഥാന പോലീസ് മേധാവിയായി ഷെയ്ക്ക് ദര്‍വേസ് സാഹിബിനേയും നിയമിച്ച് മന്ത്രിസഭ. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് ഡോ വി പി ജോയി വിരമിക്കുന്ന ഒഴിവിലേക്കാണ് ആഭ്യന്തര, വിജിലൻസ്, പരിസ്ഥിതി വകുപ്പുകളുടെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ വി വേണു ചുമതലയേൽക്കുക. 1990 ഐഎഎസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ഡോ വി വേണു. കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകളിലും പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ആണ്. 2024 ഓഗസ്റ്റ് 31 വരെയാണ് ഡോ വി വേണുവിന്റെ കാലാവധി. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന് പകരക്കാരനായാണ് ഷേഖ് ദര്‍വേഷ് സാഹിബ് എത്തുക. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം. നിലവിൽ ഫയര്‍ഫോഴ്‌സ് മേധാവിയാണ് ദര്‍വേസ് സാഹിബ്.1990 ബാച്ചിലെ ഐപിഎസ് ഓഫീസർ ആയ ഷേഖ് ദർവേസ് സാഹിബ് കേരള കേഡറിൽ നെടുമങ്ങാട് എഎസ്പി ആയാണ് സർവീസ് ആരംഭിച്ചത്. ആന്ധ്രാപ്രദേശ് സ്വദേശിയായ ഇദ്ദേഹത്തിന് വിശിഷ്ടസേവനത്തിന് 2016ൽ രാഷ്ട്രപതിയുടെ പോലീസ് മെഡലും ലഭിച്ചിട്ടുണ്ട്. 2024 ജൂലൈ 31 വരെ അദ്ദേഹത്തിന് സർവീസുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *