രാഹുൽ റോഡ് മാർഗം പോകുന്നത് തടഞ്ഞു,ഹെലികോപ്ടറിൽ പോകാന്‍ അനുമതി
ഇംഫാല്‍ : മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്‌സ് നേതാവ് രാഹുല്‍ ഗാന്ധിയെ റോഡ് മാര്‍ഗം പോകുന്നത് പോലീസ് തടഞ്ഞു.ഇംഫാല്‍ വിമാനത്താവളത്തിനടുത്ത് ബിഷ്ണുപൂരില്‍ റോഡില്‍ ബാരിക്കേഡ് സ്ഥാപിച്ചാണ് രാഹുലിന്റെ വാഹനവ്യാഹത്തെ പോലീസ് തടഞ്ഞത്.രാഹുലിനെ റോഡ്മാര്‍ഗം പോകാന്‍ അനുവദിക്കില്ലെന്നും ഹെലികോപ്ടറിൽ പോകാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നുമാണ് വിവരം.
കലാപബാധിത പ്രദേശങ്ങളില്‍ ഇരുവിഭാഗങ്ങളും ആയുധങ്ങളുമായി റോഡരുകില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും അതിനാല്‍ റോഡ്മാര്‍ഗം പോകുന്നത് വിലക്കുന്നുവെന്നുമാണ് പോലീസ് അറിയിച്ചത്.ഇംഫാലില്‍ നിന്നു യാത്രതുടരുന്നതിനിടയില്‍ തന്നെ അധികൃതര്‍ വിവരം രാഹുലിനെ അറിയിച്ചിരുന്നു.എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ രാഹുലിനൊപ്പം ഉണ്ടു.
രാഹുലിനെ വരവേല്‍ക്കാന്‍ റോഡരുകില്‍ ജനങ്ങള്‍ തിങ്ങിനിറഞ്ഞിരിക്കുകയാണെന്നും എന്തുകൊണ്ടാണ് യാത്ര തടഞ്ഞതെന്ന് മനസ്സിലാകുന്നില്ലെന്നുമാണ് കെ.സി. വേണുഗോപാല്‍ പറഞ്ഞത്.രാഹുലിനെ വരവേല്‍ക്കാനെത്തിയ ജനക്കൂട്ടവും പോലീസും ഏറ്റുമുട്ടുകയും ജനക്കൂട്ടത്തിന് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിക്കുകയും ചെയ്തു.രാഹൂല്‍ ഇംഫാലിലേക്ക് മടങ്ങിയെന്നാണ് റിപ്പോര്‍ട്ട്.അക്രമബാധിത പ്രദേശങ്ങളിലെ രണ്ടു വിഭാഗങ്ങളിലുള്‍പ്പെട്ട കുക്കി,മെയ്തി വിഭാഗത്തിലുള്‍പ്പെട്ടവരുമായി രാഹുല്‍ സംസാരിക്കും.