പി.വി.ശ്രീനിജന്‍ ഫുട്‌ബോള്‍ അസ്സോസിയേഷന്‍ പ്രസിഡന്റ്
എറണാകുളം : സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഗ്രൗണ്ട് പൂട്ടിയതിനെ തുടര്‍ന്ന് കേരള ബ്ലാസ്റ്റേര്‍സിന്റെ സെലകഷന്‍ ട്രയല്‍സില്‍ പങ്കെടുത്ത കുട്ടികള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന്് വിവാദത്തിലായ പി.വി.ശ്രീനിജന്‍ എം.എല്‍.എ. യെ എറണാകുളം ജില്ല ഫുട്‌ബോള്‍ അസ്സോസയേഷന്‍ പ്രസിഡന്റായി തിരഞ്ഞെടുത്തു. വിവാദത്തെ തുടര്‍ന്ന് ശ്രീനിജന്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു.
ഈ വിവാദങ്ങള്‍ കെട്ടടങ്ങിയ ഉടനെയാണ് ഫുട്‌ബോള്‍ അസ്സോസിയേഷന്‍ പ്രസിഡന്റായി ശ്രീനിജന്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ മേഴ്‌സിക്കുട്ടനുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വിവാദത്തില്‍ ശ്രീനിജന് രാജിവെക്കേണ്ടി വന്നത്.രാജ്ി വെക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുകയായിരുന്നു എന്നാണ് സൂചന. എന്നാല്‍ തിരക്കുമൂലം തനിക്ക് ആ പദവി തൃപ്തികരമായി നിര്‍വ്വഹിക്കാന്‍ ്‌സാധിക്കാത്തതിനാലാണ് താന്‍ രാജിവെച്ചതെന്നാണ് ശ്രീനിജന്‍ അന്ന് വ്യക്തമാക്കിയത്.