We Talk

വനിതാ ഡോക്ടർ അടക്കം രണ്ടുപേർക്ക് മർദ്ദനം; പ്രതികൾ പിടിയിൽ

കൊച്ചി∙ വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഡോക്ടർമാർക്ക് എറണാകുളം ജനറൽ ആശുപത്രിയിൽ ക്രൂരമർദനം. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഹൗസ് സർജൻ ഡോ.ഹരീഷ് മുഹമ്മദിനും ഒരു വനിതാ ഡോക്ടർക്കുമാണ് മർദ്ദനമേറ്റത്. ഇതുമായി ബന്ധപ്പെട്ട് മട്ടാഞ്ചേരി സ്വദേശികളായ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജോസ്‌മിൽ, റോഷൻ എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *