ശരദ്പവാര്‍ നിയമനടപടിക്ക്
മുംബൈ : ശിവസേന – ബി.ജെ.പി സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റ അജിത് പവാറിനും സംഘത്തിനും എതിരെ നിയമനടപടികളിലേക്ക് കടക്കാന്‍ ശരദ് പവാര്‍ നീക്കം തുടങ്ങി.എന്‍.സി.പി പിളര്‍ത്തി മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രി സ്ഥാനം നേടിയ അജിത് പവാറിനും സംഘത്തെയും അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ക്ക് പാര്‍ട്ടി കത്തുനല്‍കി.
അജിത് പവാറിനു പുറമെ എന്‍.സി.പിയില്‍ നിന്നുള്ള ഛഗന്‍ ഭുജ്ബല്‍, ദിലീപ് വല്‍സെ പാട്ടീല്‍ , ഹസന്‍ മുഷിറഫ് , ധനഞ്ജയ മുണ്ടെ , അദിതി തത്ക്കരെ ,ധര്ഡമറാവു അത്രം, അനില്‍ പാട്ടീല്‍ , സഞ്ജയ് ബന്‍സോഡെ എന്നിവരാണ് എന്‍.സി.പി.പിളര്‍ത്തി ബി.ജെ.പി- ശിവസേന മന്ത്രിസഭയില്‍ ചേര്‍ന്നത്.ഒമ്പത് നേതാക്കളെ അയോഗ്യരാക്കാന്‍ ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കര്‍ക്ക് അപേക്ഷ നല്‍കിയതായി പാര്‍ട്ടി വക്താക്കള്‍ അറിയിച്ചു.
