പരിസ്ഥിതി നിയമലംഘനം നടത്തിയതിന് ഫുട്ബോൾ താരം നെയ്മറിന് പിഴ
ബ്രസീൽ : പരിസ്ഥിതി നിയമലംഘനത്തിന് ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മറിന് പിഴ. 3.3 മില്യൺ ഡോളർ (ഏകദേശം 27 കോടി രൂപ) ആണ് പിഴത്തുകയായി നെയ്മർ അടക്കേണ്ടത്. തെക്ക് കിഴക്കൻ ബ്രസീലിൻ്റെ തീരദേശത്തെ ആഡംബര വീടിൻ്റെ നിർമ്മാണത്തിനാണ് നെയ്മർ പരിസ്ഥിതി നിയമങ്ങൾ ലംഘിച്ചത്. കഴിഞ്ഞ മാസമാണ് നെയ്മറിനെതിരെ ആരോപണങ്ങൾ ഉയർന്നത്. ശുദ്ധജലത്തിൻ്റെ സ്വാഭാവിക നീരൊഴുക്ക് തടഞ്ഞതും അനുമതിയില്ലാതെ മണ്ണ് നീക്കം ചെയ്തതും അടക്കമുള്ള കുറ്റങ്ങൾ കണ്ടെത്തിയതായാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആരോപണങ്ങൾ തെളിയിക്കപ്പെട്ടതോടെ പിഴ വിധിക്കുകയായിരുന്നു. ബ്രസീലിയൻ ഫുട്ബോൾ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.