മഴയുണ്ടെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തലേ ദിവസം തന്നെ അവധി നൽകണമെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം: മഴയുണ്ടെങ്കിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തലേ ദിവസം തന്നെ അവധി പ്രഖ്യാപിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. അവധി പ്രഖ്യാപിക്കുന്നത് വൈകുന്നത് മൂലം കുട്ടികൾക്കും രക്ഷിതാക്കൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് മന്ത്രി കലക്ടർമാർക്ക് നിർദേശം നൽകിയത്.
‘ജില്ലാ കലക്ടര്‍മാർക്കാണ് അവധി കൊടുക്കാനുള്ള അധികാരം നൽകിയിരിക്കുന്നത്. മഴയുണ്ടെങ്കിൽ തലേദിവസം തന്നെ അവധി പ്രഖ്യാപിക്കുന്ന നയം സ്വീകരിക്കണം. അന്നേ ദിവസം അവധി പ്രഖ്യാപിച്ചാൽ കുട്ടികളിൽ പലരും വീട്ടില്‍നിന്ന് ഇറങ്ങി കഴിയും. പല അസൗകര്യങ്ങളും വരാൻ സാധ്യതയുണ്ട്. അവധി കൊടുക്കുകയാണെങ്കിൽ തലേദിവസം കൊടുക്കണം. ആ നിർദേശം ജില്ലാ കലക്ടർമാർക്ക് കൊടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.