We Talk

പിഎസ്സി നിയമന ശുപാർശാ മെമ്മോകൾ ഇനി ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും

നിയമന ശുപാർശാ മെമ്മോകൾ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും ലഭ്യമാക്കുവാൻ കേരള പിഎസ്സിയുടെ തീരുമാനം. ജൂലായ് 1 മുതൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റുകളിൽ നിന്നുള്ള നിയമന ശുപാർശകളാണ് ഇത്തരത്തിൽ ലഭ്യമാകുക. നിലവിൽ തപാൽ മാർഗ്ഗമാണ് നിയമന ശുപാർശകൾ അയക്കുന്നത്. ആ രീതി തുടരുന്നതിനൊപ്പം ഉദ്യോഗാർത്ഥികൾക്ക് ഒ.ടി.പി സംവിധാനം ഉപയോഗിച്ച് സുരക്ഷിതമായി അവരുടെ പ്രൊഫൈലിൽ നിന്നും നിയമന ശുപാർശ നേരിട്ട്‌ ഡൗൺലോഡ് ചെയ്യാം. ക്യു.ആർ കോഡോടു കൂടിയുള്ള നിയമനശുപാർശാ മെമ്മോയായിരിക്കും പ്രൊഫൈലിൽ ലഭ്യമാക്കുക. അവ സ്കാൻ ചെയ്ത് ആധികാരികത ഉറപ്പാക്കുവാൻ നിയമനാധികാരികൾക്ക് സാധിക്കും. വിലാസത്തിലെ അവ്യക്തത മൂലമോ വിലാസം മാറിയതു മൂലമോ നിയമന ശിപാർശാ മെമ്മോകൾ യഥാസമയം ലഭിച്ചില്ലെന്ന പരാതികൾക്ക് ഇതോടെ പരിഹാരമാവും. കാലതാമസമില്ലാതെ നിയമന ശുപാർശ ലഭിക്കുകയും ചെയ്യും. വിവിധ വകുപ്പുകളിലേക്കുള്ള നിയമന ശപാർശാകത്തുകൾ ഇ- വേക്കൻസി സോഫ്റ്റ് വെയർ മുഖാന്തിരം നിയമനാധികാരിക്ക് നേരിട്ട് ലഭ്യമാക്കുവാനും തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *