സിനിമാ ചിത്രീകരണത്തിനിടെ നടൻ ഷാരൂഖ് ഖാന് പരുക്ക്
അമേരിക്കയില്‍ സിനിമാ ചിത്രീകരണത്തിനിടെ നടൻ ഷാരൂഖ് ഖാന് പരുക്കേറ്റു. അപകടത്തില്‍ മൂക്കിന് പരുക്കേറ്റ താരം ശസ്ത്രക്രിയയ്ക്ക് വിധേയനായി. ചികിത്സയ്ക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയ താരം ഇപ്പോൾ മുംബൈയിലെ വസതിയില്‍ വിശ്രമത്തിലാണ്. പുതിയ ചിത്രത്തിന്റെ ഷൂട്ടിനിടെ ലോസ് ഏഞ്ചല്‍സില്‍ വച്ചാണ് ഷാരൂഖിന് പരുക്കേറ്റത്. രക്തസ്രാവം നിയന്ത്രിക്കാനാവാതെ വന്നതോടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പരുക്ക് നിസാരമാണെന്നും ആശങ്ക വേണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ആരോഗ്യനില തൃപ്തികരമായതിന് ശേഷമാണ് താരം ഇന്ത്യയിലേക്ക് മടങ്ങിയത്. അപകടത്തെക്കുറിച്ച് ഷാരൂഖോ അദ്ദേഹവുമായി ബന്ധപ്പെട്ടവരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. പഠാന്റെ വൻ വിജയത്തിന് ശേഷം ഷാരൂഖ് നായകനാകുന്ന അറ്റ്ലി ചിത്രം ജവാൻ റിലീസിന് ഒരുങ്ങുന്നതിനിടെയാണ് അപകടം. ചിത്രത്തിന്റെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ അടുത്തയാഴ്ച എത്തും.