We Talk

ശക്തമായ മഴ: ഇടുക്കിയില്‍ റെഡ് അലര്‍ട്ട്; കണ്ണൂരില്‍ വ്യാഴാഴ്ച വിദ്യാലയങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. അതിശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ ഇടുക്കിയില്‍ റെ‍ഡ് അലര്‍ട്ടും തിരുവനന്തപുരം,കൊല്ലം ജില്ലകള്‍ ഒഴിച്ച് മറ്റു 11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു . അടുത്ത രണ്ടു ദിവസം കൂടി വ്യാപക മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മലപ്പുറത്തും കോഴിക്കോടും രണ്ടു പേര്‍ ഒഴുക്കില്‍പ്പെട്ടു.ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.കണ്ണൂരില്‍ കനത്ത മഴതുടരുന്ന സാഹചര്യത്തില്‍ പ്രൊഫഷണല്‍ സ്ഥാപനങ്ങള്‍ ഉളപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി നല്‍കി

കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കണ്ണൂരില്‍ രാവിലെ ഏഴുമണിയോടെ സെന്‍ട്രല്‍ ജയിലിന്റെ മതില്‍ ഇടിഞ്ഞു. മുപ്പത് മീറ്ററോളം ദുരത്തിലാണ് മതില്‍ തകര്‍ന്നത്. മലപ്പുറത്ത് 13 വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്. തിരുവനന്തപുരം പൊന്മുടിയില്‍ വിനോദസഞ്ചാരികള്‍ക്ക്  വിലക്കേര്‍പ്പെടുത്തി. തിരുവല്ല നിരണം വടക്കും സെന്റ് പോള്‍സ് സി.എസ്.ഐ പള്ളി മഴയില്‍ തകർന്നു.ഏകദേശം 125 വര്‍ഷത്തോളം പഴക്കമുള്ള പള്ളിയാണിത്. നദികളിലും അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇടുക്കി കല്ലാര്‍കുട്ടി ഡാം തുറന്നു വിട്ടു.

Leave a Reply

Your email address will not be published. Required fields are marked *