വ്യാജ മയക്കുമരുന്ന് കേസ് : വീട്ടമ്മയെ കേസില്‍ നിന്ന് ഹൈക്കോടതി ഒഴിവാക്കി
തൃശ്ശൂര്‍ എല്‍ .എസ്.ഡി.കൈവശം വെച്ചതിന് എക്സൈസ് വകുപ്പ് കേസ്സെടുക്കുകയും പിന്നീട് അത് വ്യാജ എല്‍,എസ്.ഡി യാണെന്ന് തിരിച്ചറിഞ്ഞ കേസില്‍ വീട്ടമ്മയായ ഷീലയെ കേസില്‍ നിന്ന് ഒഴിവാക്കി ഹൈക്കോടതി ഉത്തരവിട്ടു. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഏക്സൈസ് വിഭാഗം കോടതിയില്‍ റി്പ്പോര്‍ട്ട് നല്‍കിയിരുന്നു .ഈ റിപ്പോര്ട്ടിനെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഉത്തരവ് വന്നത്. 72 ദിവസത്തോളം റിമാന്‍ഡില്‍ കഴിഞ്ഞ വീട്ടമ്മയില്‍ നിന്ന് പിടിച്ചെടുത്ത എല്‍ .എസ്.ഡി സ്റ്റാ്മ്പുകള്‍ വ്യാജമാണെന്ന് ലാബ് റിപ്പോര്‍ട്ട് വന്നിരുന്നു, പ്രതിയല്ലെന്ന് വ്യക്തമായതോടെയാണ് കോടതിയില്‍ റിപ്പോര്‍ട്ട്സമര്‍പ്പിച്ചത്.
സംഭവത്തില്‍ ഒരു എക്സൈസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തിരുന്നു.താന്‍ പിടച്ചെടുത്തത് ഒറിജിനല്‍ തന്നെയായിരുന്നുവെന്ന് കേസെടുത്ത ഉദ്യോഗസ്ഥന്‍റെ പ്രതികരണത്തെക്കുറിച്ച് അറിയില്ലെന്നും തനിക്ക് നീതി കിട്ടണമെന്നുമാത്രമാണ് തന്‍റെ ആവശ്യമെന്ന് ഷീല പറഞ്ഞു.അങ്ങിനെയാണെങ്കില്‍ തന്‍റെ ബാഗില്‍ ആരാണ് അത് കൊണ്ടുവെച്ചതെന്നും അത് കണ്ടു പിടിക്കണമെന്നുമാണ് തന്‍റെ ആവശ്യമെന്നും അവര്‍ വ്യക്തമാക്കി.