മുന്‍ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിക്ക് കേരള പബ്ലിക് എന്റര്‍പ്രൈസസ് ബോര്‍ഡ് ചെയര്‍പേഴ്‌സനായി നിയമനം
തിരുവനന്തപുരം : കേരള പബ്ലിക് എന്റര്‍പ്രൈസസ് ബോര്‍ഡിന്റെ ചെയര്‍പേഴ്‌സനായി മുന്‍ ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയിയെ നിയമിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇക്കഴിഞ്ഞ ജൂണ്‍ 30നാണ് ജോയ് ചീഫ് സെക്രട്ടറി പദവിയില്‍ നിന്ന് വിരമിച്ചത്. പി.എസ്.സിയിലെ നിലവിലുള്ള രണ്ടു ഒഴിവുകളിലേക്ക് ഡോ.ജോസ് ജി ഡിക്രൂസ് ,എസ്.ജോഷ്വ എന്നിവരെ നിയമിക്കാന്‍ ഗവര്‍ണ്ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭയോഗം തീരുമാനിച്ചു. കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്നോളജിയിലെ ജീവനക്കാരുടെ ശമ്പളവും മറ്റു ആനുകൂല്യങ്ങളും 2019 ജൂലൈ 1 മുതല്‍ പ്രാബല്യത്തോടെ പരിഷ്കരിക്കും. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിലവിലെ ഡയറക്ടറായ പള്ളിയറ ശ്രീധരന് പ്രായപരിധിയില്‍ ഇളവ് നല്‍കി വീണ്ടും ഡയറക്ടറായി നിയമിക്കാനും മലയാളം മിഷന്‍ ഡയറക്ടറായി മുരുകന്‍ കാട്ടാക്കടയ്ക്ക് പുനര്‍നിയമനം നല്‍കാനും മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചു.