We Talk

നിയമസഭ കൈയ്യാങ്കളി കേസില്‍ തുടരന്വേഷണം: കോടതി അനുമതി നല്‍കി

തിരുവന്തപുരം : നിയമസഭ കൈയ്യാങ്കളി .കേസിന്റെ വിചാരണ നീട്ടിവെക്കാന്‍ പോലീസ് സി.ജെ.എം. കോടതിയില്‍ നല്‍കിയ അപേക്ഷ അനുവദിച്ചു. 60 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് കോടതി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കേസില്‍ ഒട്ടെറെ വസ്തുതകള്‍ അന്വേഷിക്കാനുണ്ടെന്നാണ് പോലീസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
അനേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് വീണ്ടും തുടരന്വേഷണം ആവശ്യപ്പെട്ട് പോലീസ് ഹര്‍ജി നല്‍കിയത്.എന്നാല്‍ ഹര്‍ജിയിലെ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.സാധാരണ വളരെ അപൂര്‍വ്വമായേ അന്വേഷണം പൂര്‍ത്തിയായ കേസില്‍ തുടരന്വേഷണത്തിന് പോലീസ് തന്നെ തയ്യറാകുകയുള്ളു.അല്ലെങ്കില്‍ കോടതി ആവശ്യപ്പെടണം.
വളരെ പ്രമാദമായ ഈ കേസില്‍ തെളിവുകള്‍ പലതും പ്രതികള്‍ക്കെതിരാണ് എന്നത് കേസില്‍ നിര്‍ണായകമാണ്.നിയമസഭ ടി.വിയുടെ ദൃശ്യങ്ങള്‍ വലിയതെളിവായി നില്‍ക്കുന്നത് ഇപ്പോള്‍ കേസില്‍ പ്രതികളായിട്ടുള്ളവര്ക്ക് വലിയ തിരിച്ചടിയായിരിക്കും.ഇത്തരമൊരു സാഹചര്യത്തിലായിരിക്കും കേസ് പരമാവധി നീട്ടിക്കൊണ്ടു പോകുക എന്ന ഉദ്ദേശത്തോടെ പുതിയ നീക്കം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *