മഴക്കെടുതി: തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യരുത് എന്ന് മന്ത്രി കെ രാജൻ
തിരുവനന്തപുരം : മഴക്കെടുതിയുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യരുത് എന്ന് മന്ത്രി കെ രാജൻ. സർക്കാർ എല്ലാവിധ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്നും മരങ്ങൾ മുറിക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ശനിയാഴ്ച വൈകുന്നേരത്തോടെ ദുർബലമാകുന്ന മഴ ജൂലൈ 12 ഓടെ വീണ്ടും ശക്തമാകും. റവന്യൂ ഉദ്യോഗസ്ഥരോട് അവധി പിൻവലിച്ചെത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്, കുതിരാനിലെ ഗതാഗത നിയന്ത്രണത്തിൽ കളക്ടറുടെ നിർദ്ദേശം പാലിച്ചോ എന്ന് പരിശോധിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.