നേതൃമാറ്റത്തെക്കുറിച്ച് അറിയുന്നത് മാധ്യമങ്ങളിലൂടെയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍
നേതൃമാറ്റത്തെക്കുറിച്ച് അറിയുന്നത് മാധ്യമങ്ങളിലൂടെയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കേന്ദ്രമന്ത്രിസഭാ പുനഃസംഘടന തീരുമാനിക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും അദ്ദേഹം പ്രതികരിച്ചു. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ. സുരേന്ദ്രന്‍. ബുധനാഴ്ച വൈകീട്ട് ഏഴ് മണിക്ക് മുന്‍പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതെന്നും താനും അത് കാത്തിരിക്കുകയാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയെക്കുറിച്ച് തീരുമാനങ്ങളെടുക്കേണ്ടത് പ്രധാനമന്ത്രിയും കേന്ദ്രനേതൃത്വവുമാണ്. നേതൃത്വം വ്യക്തമാക്കിയാല്‍ മാധ്യമങ്ങള്‍ക്ക് വാർത്തയാക്കാം. മറിച്ച് ഊഹാപോഹങ്ങള്‍ പ്രചരിപ്പിച്ചാല്‍ തനിക്ക് മറുപടി പറയാനാകില്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.