കൈകൊണ്ടുള്ള താളം വൈറലായതോടെ അഭിജിത്തിനെ തേടി മറ്റൊരു സന്തോഷവും
വയനാട്: കൈകൊണ്ട് താളം പിടിച്ചു അഭിജിത്ത് കൊട്ടികയറിയത് ഓരോ മലയാളികളുടെയും ഹൃദയത്തിലേക്കായിരുന്നു. വയനാട് തിരുനെല്ലിയിലെ കാട്ടിക്കുളം ഗവണ്‍മെന്റ് സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന അഭിജിത്ത് സംഗീത അധ്യാപികയുടെ പാട്ടിന് താളം പിടിക്കുന്ന വീഡിയോ നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞത്.
എന്നാൽ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത, പ്ലാസ്റ്റിക് ടാര്‍പ്പോളിന്‍ കൊണ്ട് മറച്ച് ഓലമേഞ്ഞ ഒറ്റമുറി വീട്ടില്‍ കഴിയുന്ന അഭിജിത്തിന്റെ കുടുംബത്തിന് പേര് വെളിപ്പെടുത്താൻ താല്പര്യമില്ലാത്ത ഒരാൾ വീടും അഭിജിത്തിന്റെ സഹോദരിമാരുടെയും അഭിജിത്തിന്റെയും ഡിഗ്രി വരെയുള്ള പഠനവും ഏറ്റെടുത്തെന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്.

പുതിയ വീട് എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്നതിന്റെ സന്തോഷത്തിലാണ് അഭിജിത്ത്. നിലവിൽ ഒരു സ്വകാര്യ വ്യക്തിയുടെ ഭൂമിയിലാണ് കുടുംബം താമസിക്കുന്നത്.