സ്റ്റേ ഇല്ല,രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും
അഹമ്മദാബാദ് : അപകീര്‍ത്തികേസില്‍ രാഹുല്‍ ഗാന്ധിക്ക് ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി.മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട് മജിസ്‌ട്രേട്ട് കോടതിയുടെ ശിക്ഷാവിധി സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അപ്പീലാണ് കോടതി നിരസിച്ചത്.സ്‌റ്റേ അനുവദിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചതോടെ രാഹുലിന്റെ എം.പി.സ്ഥാനത്ത് നിന്നുള്ള അയോഗ്യത തുടരും.മാര്‍ച്ച് 23 നാണ് സൂറത്തിലെ ചീ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്.പിന്നീട് സെഷന്‍സ് കോടതിയും അപ്പീല്‍ തള്ളിയിരുന്നു.ശിക്ഷ നടപ്പാക്കുന്നത് നേരത്തെ സെഷന്‍സ് കോടതി സ്റ്റേ ചെയ്തതിനാല്‍ തത്ക്കാലം രാഹുലിന് ശിക്ഷാവിധിയായ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരില്ല.
നിലനില്‍ക്കാത്ത ആവശ്യങ്ങളുമായാണ് രാഹുല്‍ കോടതിയെ സമീപിക്കുന്നതെന്നും ശിക്ഷാവിധി സ്റ്റേ ചെയ്തിരിക്കണമെന്നത് നിയമമല്ലെന്നും രാഹുലിനെതിരെ പത്തിലെറെ കേസുകള്‍ വേറെയുണ്ടെന്നും രാഷ്ട്രീയത്തില്‍ പരിശുദ്ധി ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.സവര്‍ക്കെതിരെ രാഹുല്‍ ഗാന്ധി കേംബ്രിഡ്ജില്‍ നടത്തിയ പരാമര്‍ശത്തിന്‍റെ പേരില്‍ ഒരു കേസ് പൂന കോടതിയിലും അപകീര്‍ത്തി കേസ് നല്‍കിയിട്ടുണ്ടു. ശിക്ഷാവിധി സ്റ്റേ ചെയ്യുന്നില്ലെന്നത് ഹര്‍ജിക്കാരനോടുള്ള അനീതിയല്ലെന്നും സ്റ്റേ ചെയ്യാന്‍ മതിയായ കാരണങ്ങളില്ലെന്നും കോടതി വ്യക്തമാക്കി.
2019 ലോക്‌സഭ തിരഞ്ഞെടുപ്പ് പര്യടനത്തിനിടയില്‍ കര്‍ണാടകയിലെ കോലാറില്‍ നടത്തിയ പ്രസംഗത്തില്‍ നടത്തിയ പരാമര്‍ശമാണ് കോടതി നടപടിക്ക് രാഹുല്‍ ഗാന്ധി വിധേയനായത്.ലളിത് മോദി, നീരവ് മോദി തുടങ്ങിയവരെ പരാമര്‍ശിച്ച് എല്ലാ കള്ളന്മാര്‍ക്കും മോദി എന്ന പേരുള്ളത് എന്തുകൊണ്ടാണെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചതാണ് കേസിനാസ്പദമായ സംഭവം.