മുസ്ലിം ലീഗുമായി തൊട്ടു കൂടായ്മയില്ലെന്ന് എം വി ഗോവിന്ദൻ
മുസ്ലിം ലീഗുമായി തൊട്ടു കൂടായ്മയില്ലെന്ന് വ്യക്തമാക്കി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഏക സിവിൽ കോഡ് വിഷയത്തിൽ യോജിച്ച് മുന്നോട്ട് പോകാൻ തയ്യാറുള്ള, വിഷയത്തിൽ വ്യക്തതയില്ലാത്ത കേരളത്തിലെ കോൺഗ്രസും വര്‍ഗീയവാദികളുമൊഴിച്ചുള്ള എല്ലാവരോടും ഒന്നിച്ച് മുമ്പോട്ട് പോകാനാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലീഗ് എടുക്കുന്ന ശരിയായ ഏത് നിലപാടിനേയും പിന്തുണച്ചിട്ടുണ്ടെന്നും ഇനിയും പിന്തുണക്കുമെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. മുന്നണിയുമായി ബന്ധപ്പെട്ട ചോദ്യത്തിന്, ‘രാഷ്ട്രീയ നിലപാട് എടുക്കേണ്ടത് അവരാണ്, അവർ എന്ത് നിലപാട് സ്വീകരിക്കുന്നു എന്നത് സംബന്ധിച്ചായിരിക്കും കാര്യങ്ങൾ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.