കിണറില്‍ കുടുങ്ങിയ തൊഴിലാളിയുടെ മൃതദേഹം പുറത്തെത്തിച്ചു.
തിരുവനന്തപുരം: കിണറിലെ മണ്ണിടിയില്‍പെട്ട മഹാരാജന്റെ മൃതദേഹം തിങ്കളാഴ്ച രാവിലെ പുറത്തെത്തിച്ചു.90 അടി താഴ്ചയുള്ള കിണറില്‍പെട്ടുപോയ മഹാരാജന്റെ മൃതദേഹം 48 മണിക്കൂറിന് ശേഷമാണ് പുറത്തെത്തിക്കാനായത്.കഴിഞ്ഞദിവസങ്ങളില്‍ കനത്ത മഴപെയ്തതിനാല്‍ കിണറിനുള്ളില്‍ വെള്ളക്കെട്ടുണ്ടായത് രക്ഷാപ്രവര്ത്തനം ഏറെ ദുഷ്്ക്കരമാക്കി.
ശനിയാഴ്ച രാവിലെയായിരുന്നു അപകടം ഉണ്ടായത്.കിണറിലെ മണ്ണ് നീക്കുന്നതിനിടയിലാണ് മണ്ണിടിഞ്ഞ് അപകടം ഉണ്ടായത്.മേല്‍മണ്ണ് നീക്കി പലതവണ രക്ഷാസംഘം ശ്രമം നടത്തിയെങ്കിലും മുകള്‍ ഭാഗത്തുള്ള ഉറകള്‍ ഇളകിവീണ് മണ്ണിടിഞ്ഞത് രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുകയായിരുന്നു.