ഷാരൂഖ് ചിത്രം ജവാന്റെ ടീസർ എത്തി
സിനിമാലോകവും പ്രേക്ഷകരും ആകാംക്ഷയോടെ കാത്തിരിക്കുന്ന അറ്റ്ലി-ഷാരൂഖ് ചിത്രം ജവാന്റെ ടീസർ എത്തി. ഷാരൂഖ് മിലിട്ടറി ഓഫീസറായി എത്തുന്ന ചിത്രത്തിലെ താരത്തിന്റെ മൂന്ന് ഗെറ്റപ്പുകൾ ടീസറിൽ കാണാം. പ്രതികാരത്തിന്റെ കഥ പറയുന്ന ചിത്രത്തിൽ നയൻതാരയാണ് നായിക. വിജയ് സേതുപതിയാണ് വില്ലൻ. പ്രിയാമണി, സന്യ മൽഹോത്ര എന്നിവരാണ് മറ്റ് താരങ്ങൾ. അതിഥി വേഷത്തിൽ ദീപിക പദുക്കോണും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
അനിരുദ്ധാണ് സംഗീതം. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗൗരി ഖാൻ നിർമിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുക. സെപ്റ്റംബർ ഏഴിനാണ് ജവാൻ തീയേറ്ററുകളിലെത്തുക. നയൻ താരയുടെ ആദ്യ ബോളിവുഡ് ചിത്രം കൂടിയാണിത്. ചിത്രം സെപ്റ്റംബർ 7ന് ലോകമെമ്പാടുമായി റിലീസ് ചെയ്യും. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ജവാൻ റിലീസ് ചെയ്യുക. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം പുറത്തിറങ്ങിയ പഠാൻ സമ്മാനിച്ച വിജയം ജവാനിലൂടെ ഷാരൂഖിന് ആവർത്തിക്കാനാകുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ദീപിക പദുക്കോൺ ആയിരുന്നു പഠാനിലെ നായിക. ദീപികയുടെ ബിക്കിനി വിവാദത്തിനിടെ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ ആയിരം കോടിയും പിന്നിട്ട് പ്രദർശനം തുടർന്നിരുന്നു.