ക്രമസമാധാന ചുമതല കോടതികള്‍ക്കല്ല- സുപ്രിം കോടതി
ന്യൂഡല്‍ഹി : ക്രമസമാധാന ചുമതല ഏറ്റെടുക്കാന്‍ കോടതികള്‍ക്ക് ആകില്ലെന്നും മണിപ്പൂരിലെ ക്രമസമാധാനത്തി്‌ന്റെ ചുമതല കേന്ദ്ര,സംസ്ഥാന ഏജന്‍സികള്‍ക്കാണെന്നും സൂപ്രിംകോടതി അഭിപ്രായപ്പെട്ടു.മണിപ്പൂരിലെ ക്രമസമാധാന സ്ഥിതി രൂക്ഷമാകാന്‍ കോടതികളില്‍ നടക്കുന്ന ചര്‍ച്ച കാരണമാകരുതെന്ന് കേസിലെ വിവിധ കക്ഷികളെ ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് ഓര്‍മിപ്പിച്ചു.
മണിപ്പൂരിലെ ഇപ്പോഴത്തെ സ്ഥിതിയുടെ റിപ്പോര്‍ട്ട് സംസ്ഥാന ചീഫ് സെക്രട്ടറി കോടതിക്ക് കൈമാറി.റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കക്ഷികള്‍ക്കും നല്‍കി.ഈ റിപ്പോര്‍ട്ടി്‌ന്റെ അടിസ്ഥാനത്തില്‍ ക്രിയാത്മകമാായ നിര്‍ദ്ദേശങ്ങള്‍ കൈമാറാന്‍ ജസ്റ്റിസ് കേസിലെ കക്ഷികളോട് നിര്‍ദ്ദേശിച്ചു.
അഭിഭാഷകര്‍ മണിപ്പൂരില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് കോടതിയില്‍ ചൂണ്ടിക്കാട്ടയപ്പോഴാണ് സുപ്രിം കോടതി ഈ പരാമര്‍ശം നടത്തിയത്.