വന്ദേഭാരത് ഒന്നരമണിക്കൂർ വൈകി
കണ്ണൂർ: സാങ്കേതിക തകരാര്‍ തകരാര്‍ മൂലം കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിന്റെ യാത്ര ഒന്നരമണിക്കൂറോളം വൈകി. വൈകിട്ട് മൂന്നരയ്ക്ക് ട്രെയിന്‍ കണ്ണൂരില്‍ എത്തിയപ്പോളാണ് സാങ്കേതികതകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.
ഉച്ചയ്ക്ക് രണ്ടരയ്ക്ക് കാസര്‍കോടുനിന്ന് പുറപ്പെട്ട ട്രെയിന്‍ ഒടുവില്‍ തകരാര്‍ പരിഹരിച്ചശേഷം വൈകിട്ട് അഞ്ചുമണിയോടെയാണ് കണ്ണൂരില്‍നിന്ന് യാത്ര പുനരാരംഭിച്ചത്. ഒന്നരമണിക്കൂറോളം കണ്ണൂര്‍ സ്‌റ്റേഷനില്‍ നിർത്തിയിട്ടു.
കമ്പ്രസര്‍ തകരാറിലായത് കാരണം ഏ സിയും പ്രവർത്തിച്ചില്ല. യാത്രക്കാരെല്ലാം ട്രെയിനില്‍നിന്നിറങ്ങി പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്നു.
