ബംഗാള്‍ തിരഞ്ഞെടുപ്പ് : തൃണമൂല്‍ കോണ്‍ഗ്‌സിന് വന്‍ മുന്നേറ്റം
കൊല്‍ക്കത്ത : ബംഗാള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്‌സിന് വന്‍ മുന്നേറ്റം. കോണ്‍ഗ്രസ് വന്‍ തിരിച്ചടിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.
പഞ്ചായത്ത് സമിതികളിലും ജില്ലാ പരിഷത്തിലും ഗ്രാമപഞ്ചായത്തുകളിലും തൃണമൂല്‍ കോണ്‍ഗ്‌സ് തന്നെയാണ് മുന്നിട്ടു നില്‍ക്കുന്നത്.പഞ്ചായത്ത് തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വ്യാപകമായ അക്രമം നടന്ന സാഹചര്യത്തില്‍ കേന്ദ്രസേനകളുടെ സാന്നിധ്യത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.339 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പോലീസിനെ വിന്യാസിച്ചിട്ടുണ്ട്.ആറു റൗണ്ടുകളായാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
എന്നാല്‍ വോട്ടെണ്ണല്‍ ദിനത്തിലും ബംഗാളില്‍ സംഘര്‍ഷത്തിന് കുറവില്ലെന്നാണ് റിപ്പോര്‍ട്ട്.ഡയമൗണ്ട് ഹാര്‍ബാര്‍ബറില്‍ ബോംബേറ് നടന്നു.പ്രതിപക്ഷ കൗണ്ടിംഗ് ഏജന്റ്മാരെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലേക്ക് കയറ്റുന്നില്ലെന്നാരോപിച്ച് കത്വ പോലീസ് സ്‌റ്റേഷന് മുന്നില്‍ ബി.ജെ.പി.പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
ഫലം പുറത്തുവരുന്നതോടെ അക്രമം വര്ധിക്കുമെന്ന ഭീതിയിലാണ് ജനങ്ങള്‍.