We Talk

മുതലപ്പൊഴി അപകടം ; യൂജിൻ പെരേരയ്ക്കെതിരായ കേസ് തീരദേശ ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് വി ഡി സതീശൻ

തിരുവനന്തപുരം: മുതലപ്പൊഴി അപകടം സർക്കാരിന്റെ അനാസ്ഥ മൂലമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലത്തീന്‍ അതിരൂപത വികാരി ജനറല്‍ യൂജിൻ പെരേരയ്ക്കെതിരായ കേസ് തീരദേശ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കേസ് പിൻവലിക്കണമെന്നും അദ്ദേഹം പറഞ്ഞു. തീരദേശ ജനങ്ങളെ ശത്രുക്കളായി കാണുന്ന മനോഭാവമാണ് സർക്കാരിനുള്ളത്. മുതലപ്പൊഴിയെ മരണക്കുഴിയാക്കരുതെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
മന്ത്രിമാർ ജനങ്ങളെ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. കേസെടുത്ത് ഭയപ്പെടുത്താം എന്നതാണ് സർക്കാരിന്റെ എക്കാലത്തെയും നയം. ജനപ്രതിനിധികളെ കണ്ടാൽ തീരദേശവാസികൾ വികാരപരമായി പ്രതികരിക്കും, അത് അവരുടെ രീതിയാണെന്നും വി ഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *