പിവി അൻവർ MLAയുടെ മിച്ചഭൂമി തിരിച്ചുപിടിച്ചു റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: ഭൂപരിഷ്‌ക്കരണ നിയമം ലംഘിച്ച് ഇടത് എംഎല്‍എ പി വി അന്‍വറും കുടുംബവും കൈവശംവെച്ചിരിക്കുന്ന മിച്ചഭൂമി ഉടന്‍ തിരിച്ചുപിടിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. അടുത്ത ചൊവ്വാഴ്ചക്കകം വിശദീകരണം നൽകണമെന്ന് ജസ്റ്റിസ് രാജവിജയരാഘവൻ സർക്കാരിന് നിർദേശം നൽകി.
ഭൂമി തിരിച്ചുപിടിക്കണമെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പിലാക്കുന്നില്ലെന്ന് കാണിച്ച് നല്‍കിയ കോടതിയലക്ഷ്യ ഹര്‍ജിയിലാണ് ഇപ്പോള്‍ ഹൈക്കോടതി ഉടന്‍ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. വിശദീകരണം സമര്‍പ്പിക്കാന്‍ പത്ത് ദിവസത്തെ സാവകാശം സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. അടുത്ത ചൊവ്വാഴ്ചക്കകം വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പിവി അൻവറും കുടുംബവും കൈവശവെച്ച മിച്ച ഭൂമി തിരിച്ചുപിടിക്കാൻ ഹൈക്കോടതി 2017 ൽ ലാന്‍റ് ബോര്‍ഡിനും താമരശ്ശേരി താലൂക്ക് ലാന്‍റ് ബോർഡ് ചെയർമാനും നിർദേശം നൽകിയിരുന്നു. എന്നാൽ നടപടികൾ സ്വീകരിക്കാത്തതിനെ തുടർന്ന് 2022 ജനുവരിയിൽ വീണ്ടും അഞ്ച് മാസത്തെ സമയം നൽകി. മലപ്പുറത്തെ വിവരാവകാശപ്രവർത്തകനായ കെവി ഷാജിയാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്.