ചേർത്തലയിൽ ഡെങ്കിപ്പനി ബാധിച്ച് എട്ടുവയസ്സുകാരി മരിച്ചു;
ചേർത്തല: ഡെങ്കിപ്പനിയെത്തുടർന്ന് ചികിത്സയിലായിരുന്ന എട്ടു വയസുകാരി മരിച്ചു. ചേർത്തല മരുത്തോർവട്ടം ശ്രീവരാഹത്തിൽ ലാപ്പള്ളി മഠം മനോജ് – രോഗിണി ദമ്പതികളുടെ മകൾ സാരംഗി (8) ആണ് മരിച്ചത്. വെള്ളിയാകുളം ഗവ. എൽപി സ്കൂൾ മുന്നാം ക്ലാസ് വിദ്യാർഥിനിയാണ്. പനിയെത്തുടർന്ന് ചേർത്തല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനി കൂടിയതിനെത്തുടർന്ന് ഞായറാഴ്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രാത്രി മരിച്ചു.
സംസ്ഥാനത്ത് 138 ഡെങ്കിപ്പനി ബാധിത മേഖലകൾ ആണുള്ളത് . ആരോഗ്യവകുപ്പാണ് 138 ഹോട്സ്പോട്ടുകൾ കണ്ടെത്തിയത്. കോഴിക്കോട്, കൊല്ലം ജില്ലകളിൽ 20 വീതം പനി ബാധിത മേഖലകൾ ഉണ്ട്.
ഈ പ്രദേശങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദ്ദേശം ഉണ്ട്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പകർച്ച പനി ബധിച്ച് മരിച്ചത് 86 പേരാണ്.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകകളുടെ സാന്നിധ്യവും രോഗ ബാധയും ഏറ്റവും കൂടുതൽ ഉള്ള മേഖലകൾ ആണ് തരംതിരിച്ചത്.
ഡെങ്കിപ്പനി കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന എറാണകുളത്ത് കൊച്ചി കോർപ്പറേഷൻ പ്രദേശം ഉൾപ്പെടെ പനി ബാധിത മേഖലയാണ്. ഡെങ്കിപ്പനി മരണം കൂടുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശിച്ചു.