മിലൻ കുന്ദേര അന്തരിച്ചു
ലോകപ്രശസ്ത ഫ്രഞ്ച് സാഹിത്യകാരൻ മിലൻ കുന്ദേര അന്തരിച്ചു. 94 വയസ്സായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ദി അൺബിയറബിൾ ലൈറ്റ്നസ് ഓഫ് ബീയിങ് ആണ് പ്രധാന കൃതി. ഉയിരടയാളങ്ങൾ എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ചെക്ക് വംശജനായ കുന്ദേരയുടെ കൃതികൾ ചെക്കോസ്ലോവാക്യയിലെ കമ്മ്യൂണിസ്റ്റ് സർക്കാർ നിരോധിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പലതവണ പുറത്താക്കി. പാർട്ടിക്കെതിരെയുള്ള നിരന്തര വിമർശനം അദ്ദേഹത്തിന്റെ പൗരത്വം നിഷേധിക്കുന്നതിന് വരെ കാരണമായി. 1979 ല്‍ ചെക്കോസ്ലോവാക്യ പൗരത്വം നിഷേധിച്ചതോടെ കുന്ദേരയും കുടുംബവും ഫ്രാന്‍സിലേയ്ക്ക് കുടിയേറുകയായിരുന്നു.