തിരുവനന്തപുരത്ത് നാലംഗ കുടുംബം വിഷം കഴിച്ചു; അച്ഛനും മകളും മരിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം പുളിങ്കുടിയിൽ നാലംഗ കുടുംബത്തെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. പുളിങ്കുടിയിലെ അഭിരാമി ജ്വല്ലറി ഉടമയായ ശിവരാജൻ (56), ഭാര്യ ബിന്ദു, മകൾ അഭിരാമി, മകൻ അർജുൻ എന്നിവരാണ് വിഷം കഴിച്ചത്. ഇവരിൽ രണ്ടുപേർ മരിച്ചു. ശിവരാജനും മകൾ അഭിരാമിയുമാണ് മരിച്ചത്. അമ്മയും മകനും തിരുവനന്തപുരം നിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരുടേയും നില ഗുരുതരമാണെന്നാണ് വിവരം.
ഇന്നലെ രാത്രിയായിരുന്നു സംഭവം. രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് നാല് പേരേയും ആശുപത്രിയിൽ എത്തിച്ചു. ആത്മഹത്യക്കു കാരണം കടബാധ്യതയാണെന്നാണു സൂചന