Sports TalkWe Talk

സഹല്‍ ബ്ലാസ്റ്റേഴ്സ്നോട് വിട പറഞ്ഞു ; ഔദ്യോഗികമായി പ്രഖ്യാപിച്ച് ക്ലബ്ബ്

കൊച്ചി: മലയാളി സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദ് കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു. ക്ലബ്ബ് തന്നെയാണ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചത്. മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്‌സിലേക്കാണ് സഹലിന്റെ കൂടുമാറ്റമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഏത് ക്ലബ്ബിലേക്കാണ് താരം പോകുന്നതെന്ന് ഔദ്യോഗിക പ്രഖ്യാപനമെത്തിയിട്ടില്ല.
കേരളാ ബ്ലാസ്റ്റേഴ്സും മോഹൻ ബ​ഗാൻ സൂപ്പർ ജയൻ്റ്സും പ്രീതം കോട്ടാലിനെയും സഹൽ അബ്ദുൾ സമദിനെയും പരസ്പരം കൈമാറാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ . ഏകദേശം രണ്ട് കോടി രൂപയ്ക്കാണ് പ്രതിരോധ താരം പ്രീതം കോട്ടാൽ ബ്ലാസ്റ്റേഴ്സിലെത്തുക. കരാറിലെത്തിയാൽ ബ്ലാസ്റ്റേഴ്സ് ഏറ്റവും കൂടുതൽ പ്രതിഫലം നൽകുന്ന താരമാകും കോട്ടാൽ. കഴിഞ്ഞ സീസണിൽ ബ​ഗാന് കിരീടം നേടിക്കൊടുത്ത നായകൻ കൂടിയാണ് പ്രീതം കോട്ടൽ.
അതേസമയം സഹലും ബഗാനും തമ്മിലുള്ള ചര്‍ച്ചകള്‍ ആഴ്ചകളോളമായി നടക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. സഹലിന് വേണ്ടി 2.5 കോടി രൂപയുടെ ട്രാന്‍സ്ഫര്‍ തുകയും കൂടെ ഒരു താരത്തെയും ബ്ലാസ്റ്റേഴ്സിന് നല്‍കാമെന്നാണ് ബഗാന്റെ വാഗ്ദാനം. ഈ ഓഫര്‍ കേരള ബ്ലാസ്റ്റേഴ്സ് സ്വീകരിക്കാന്‍ ഒരുങ്ങുന്നുവെന്നാണ് പല ഐഎസ്എല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഡീല്‍ നടക്കുകയാണെങ്കില്‍ ഐഎസ്എല്ലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയ്ക്കായിരിക്കും സഹലിന്റെ ട്രാന്‍സ്ഫര്‍. നിലവില്‍ 2025 വരെയാണ് ബ്ലാസ്റ്റേഴ്സില്‍ താരത്തിന്റെ കരാര്‍.2018 മുതല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരമായി മാറിയ സഹല്‍ ടീമിനായി 92 മത്സരങ്ങള്‍ കളിച്ചു. 10 ഗോളുകളും നേടി.

ഒരായിരം നന്ദി’ എന്ന തലക്കെട്ടോടെ സഹലിന് നന്ദിയര്‍പ്പിച്ചുകൊണ്ടുള്ള വീഡിയോ കേരളാബ്ലാസ്‌റ്റേഴ്‌സ് പുറത്തുവിട്ടു. സഹലിന് ഭാവിയില്‍ എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും പോസ്റ്റിൽ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *