ബിജെപിയെ ദുർബലപ്പെടുത്തുന്ന ശക്തികളുടെ കയ്യിലെ ചട്ടുകം ആവരുതെന്ന് ശോഭ സുരേന്ദ്രനെതിരെ സംസ്ഥാന ജനറല്‍ സെക്രട്ടറി
തിരുവനന്തപുരം: ശോഭ സുരേന്ദ്രന്‍ അഭിപ്രായം പറയേണ്ടത് പാർട്ടിയിലാണ്.പാർട്ടിയെ ദുർബലപ്പെടുത്തുന്ന ശക്തികളുടെ കയ്യിലെ ചട്ടുകം ആവരുത്.ആർക്കും എന്തും എവിടെയും വിളിച്ചു പറയാവുന്ന പാർട്ടിയല്ല ബിജെപി.ശോഭ പാർട്ടി അച്ചടക്കം പാലിക്കണം. അതിവേഗ റെയിലില്‍ കെ സുരേന്ദ്രൻ പറഞ്ഞത് പാർട്ടി നിലപാടാണെന്നും സംസ്ഥാന ജനറൽ സെക്രട്ടറി പി സുധീർ വ്യക്തമാക്കി. ബിജെപി എതിർക്കുന്നത് സിൽവർലൈൻ പദ്ധതിയെയാണ്.അത് തുടർന്നും എതിർക്കും.ഈ ശ്രീധരന്‍റെ ബദൽ പദ്ധതിയാണ് പാർട്ടി അനുകൂലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ കത്രിക വയറ്റിൽ കുടുങ്ങിയ സംഭവത്തിൽ നീതി വേണമെന്നാവശ്യപ്പെട്ട് ഹർഷിന കോഴിക്കോട് നടത്തുന്ന സമരത്തിന് പിന്തുണ അർപ്പിച്ച് സംസാരിക്കുമ്പോഴായിരുന്നു ശോഭാ സുരേന്ദ്രന്‍റെ പ്രസ്താവന. അതിവേഗ റെയിലിൽ കെ സുരേന്ദ്രന്‍റേത് വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. നരേന്ദ്ര മോദി ജനവിരുദ്ധ തീരുമാനം എടുക്കില്ല. പാർട്ടിയുടെ നിലപാട് സംസ്ഥാന കമ്മിറ്റി യോഗത്തിന് ശേഷമേ തീരുമാനിക്കുകയുള്ളൂ. വികസനത്തിന് എതിരല്ല. എന്നാൽ ജനങ്ങളുമായി ചർച്ച ചെയ്ത് മാത്രമേ തീരുമാനമെടുക്കൂ എന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.