തമിഴ്‌നാട്ടില്‍ വീണ്ടും ഇ.ഡി റെയ്ഡ്
ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ റെയ്ഡ്. തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടിയുടെ വീട് അടക്കം ഒമ്പത് ഇടങ്ങളിലാണ് പരിശോധന. രാവിലെ ഏഴ് മണിയോടെ മന്ത്രിയുടെ വില്ലുപുരത്തുള്ള വീട്ടില്‍ ആരംഭിച്ച പരിശോധന തുടരുകയാണ്. മന്ത്രിയുമായി ബന്ധപ്പെട്ട മറ്റുപലയിടങ്ങളിലും ഇ.ഡി. റെയ്ഡ് നടത്തുന്നുണ്ടെന്നാണ് വിവരം.
ഏഴുപേരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തുന്നത്. എന്താണ് റെയ്ഡിന് കാരണം എന്നത് വ്യക്തമല്ല. ജയലളിത സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിൽ തമിഴ്നാട് വൈദ്യുതി-എക്‌സൈസ് വകുപ്പ് മന്ത്രിയായ സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് മാസങ്ങൾക്കുള്ളിലാണ് വീണ്ടും മറ്റൊരു മന്ത്രിയുടെ വീട്ടിൽ ഇ ഡി റെയ്ഡ് നടത്തുന്നു എന്നതും ശ്രദ്ധേയമാണ്.