ബഷീറിന്റെ മരണം. : നരഹത്യാ കുറ്റം നിലനില്‍ക്കില്ലെന്ന് ശ്രീരാം വെങ്കിട്ടരാമന്‍ സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി : വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തി എന്നാരോപിച്ച് നല്‍കിയ കേസില്‍ നരഹത്യാകുറ്റം നിലനില്‍ക്കുമെന്ന കേരള ഹൈക്കോടതിയുടെ വിധിക്കെതിരെയാണ് ശ്രീരാം സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്.
കെ.എം.ബഷീര്‍ 2019 ഓഗസ്റ്റ് മൂന്നിനു പുലര്‍ച്ചെ ഒന്നിനായിരുന്നു ശ്രീരാമും സുഹൃത്തും സഞ്ചരിച്ച കാറിടിച്ച് മരിച്ചത് . 2020 ഫിബ്രവരിയിലാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.മനപൂര്‍വ്വമല്ലാത്ത നരഹത്യ,പൊതുമുതല്‍ നശിപ്പിക്കല്‍, എന്നീ കുറ്റങ്ങളാണ് ശ്രീരാമിനെതിരെ ചുമത്തിയിരുന്നത്.
വിചാരണകോടതി നരഹത്യാകുറ്റം ഒഴിവാക്കിയിരുന്നെങ്കിലും ഹൈക്കോടതി നരഹത്യാകുറ്റം നിലനില്‍ക്കുമെന്ന്് ഉത്തരവിട്ടിരുന്നു.ഇതിനെതിരെയാണ് അപ്പീല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.അന്വേഷണസംഘം നല്‍കിയ കുറ്റപത്രത്തില്‍ ശരീരത്തില്‍ മദ്യത്തിന്റെ അംശം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടിലില്ല.അതിനാല്‍ തനിക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്നാണ് ശ്രീരാം വാദിക്കുന്നത്.ഇത് സാധാരണ മോട്ടോര്‍ വാഹന വകുപ്പ് പ്രകാരമുള്ള കേസ്് മാത്രമാണെന്നും ശ്രീരാം ഹൈക്കോടതിയില്‍ വാദിച്ചിരുന്നു.