We Talk

തിരൂരില്‍ വന്ദേഭാരതിന് സ്‌റ്റോപ്പ് വേണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: മലപ്പുറം തിരൂരില്‍ വന്ദേഭാരത് ട്രെയിനിന് സ്റ്റോപ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേരള ഹൈക്കോടതി വിധി ശരിവെച്ചാണ് സുപ്രീംകോടതി നടപടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, പി എസ് നരസിംഹ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.
ട്രെയിനിന് എവിടെയൊക്കെ സ്റ്റോപ് അനുവദിക്കണമെന്ന് സുപ്രീംകോടതിയാണോ തീരുമാനിക്കേണ്ടത് എന്നായിരുന്നു ചീഫ് ജസ്റ്റിസ് ഉന്നയിച്ച ചോദ്യം. നയപരമായ വിഷയങ്ങളില്‍ ഇടപെടാന്‍ കഴിയില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. വന്ദേഭാരത് ട്രെയിനിന് സ്റ്റോപ് അനുവദിക്കാതിരുന്നത് രാഷ്ട്രീയ വിവേചനമാണെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം സ്വദേശി പി ടി ശ്രീജിഷ് നല്‍കിയ അപ്പീലാണ് സുപ്രീംകോടതി തള്ളിയത്.

Leave a Reply

Your email address will not be published. Required fields are marked *