രാഹുൽ ഗാന്ധിയുടെ അയോഗ്യതയില്‍ സ്റ്റേ ഇല്ല ,പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാരിനും സുപ്രീം കോടതി നോട്ടീസ്
ഡൽഹി: അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരായ ശിക്ഷാവിധിക്ക് ഇടക്കാല സ്റ്റേ അനുവദിക്കാതെ സുപ്രീം കോടതി. കേസ് ഇന്ന് പരിഗണിച്ച സുപ്രീംകോടതി പരാതിക്കാരനും ഗുജറാത്ത് സർക്കാരിനും നോട്ടീസയക്കാന്‍ നിര്‍ദേശിച്ചു .പത്തു ദിവസത്തിനകം മറുപടി നൽകണം.ഓഗസ്റ്റ് 4 ന് കേസ് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് ബി ആര്‍ ഗവായ്‌യും ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും അടങ്ങിയ ബഞ്ചാണ് കേസ് പരിഗണിച്ചത്.2019ൽ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ വച്ച് ‘എല്ലാ കള്ളന്മാർക്കും മോദി എന്ന പേര് പൊതുവെയുള്ളത് എന്തുകൊണ്ടാണെന്ന്’ രാഹുൽ ഗാന്ധി നടത്തിയ പരാമർശമാണ് കേസിനാധാരം. തുടർന്ന് ഗുജറാത്തിലെ ബിജെപി നേതാവ് പൂർണേഷ് മോദി നൽകിയ അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്ക് സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതി രണ്ടു വർഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. അതോടെ രാഹുല്‍ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായിരുന്നു. വിധി സൂറത്ത് സെഷന്‍സ് കോടതി സ്റ്റേ ചെയ്യാത്തതിനാല്‍ റിവിഷന്‍ പെറ്റീഷനുമായി രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിധി സ്റ്റേ ചെയ്യാന്‍ പക്ഷെ ഗുജറാത്ത് കോടതിയും വിസമ്മതിക്കുകയായിരുന്നു. വിധി സ്‌റ്റേചെയ്യാന്‍ വിസമ്മതിച്ചു കൊണ്ട് ഗുജറാത്ത് ഹൈക്കോടതി നടത്തിയ പരാമര്‍ശങ്ങള്‍ വിമര്‍ശനങ്ങള്‍ക്ക് ഇടവെച്ചിരുന്നു.