Entertainments TalkWe Talk

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു; മികച്ച നടൻ മമ്മൂട്ടി, മികച്ച നടി വിൻസി അലോഷ്യസ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു . മികച്ച നടന്‍ മമ്മൂട്ടിയും മികച്ച നടിയായി വിന്‍സി അലോഷ്യസും തിരഞ്ഞെടുക്കപ്പെട്ടു.. നന്‍ പകല്‍ നേരത്ത് മയക്കം എന്ന സിനിമയിലെ അഭിനയമാണ് മമ്മൂട്ടിക്ക് പുരസ്‌കാരം നേടിക്കൊടുത്തതെങ്കില്‍ രേഖ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് വിന്‍സി അലോഷ്യസിന് പുരസ്‌ക്കാരം ലഭിച്ചത്.
മികച്ച സംവിധായകന്‍ മഹേഷ് നാരായണനാണ്.ചിത്രം അറിയിപ്പ് .ലിജോ ജോസ് സംവിധാനം ചെയ്ത് നന്‍ പകല്‍ നേരത്ത് മയക്കം ആണ് മികച്ച ചിത്രം . മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത് . ഗൗതം ഘോഷ് അദ്ധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. നടി ഗൗതമി, ഛായാഗ്രാഹകന്‍ ഹരി നായര്‍, സൗണ്ട് ഡിസൈനര്‍ ഡി.യുവരാജ്, പിന്നണി ഗായിക ജെന്‍സി ഗ്രിഗറി എന്നിവരാണ് ജൂറിയിലെ മറ്റ് അംഗങ്ങള്‍.

മറ്റു പുരസ്ക്കാരങ്ങള്‍ ഇവയാണ്:

മികച്ച രണ്ടാമത്തെ ചിത്രം- അടിത്തട്ട് (സംവിധാനം ജിജോ ആന്‍റണി)

മികച്ച ഗ്രന്ഥം- സിനിമയുടെ ഭാവനാദേശങ്ങള്‍ (സി എസ് വെങ്കടേശ്വരന്‍)

മികച്ച ലേഖനം- പുനഃസ്ഥാപനം എന്ന നവേന്ദ്രജാലം (സാബു പ്രവദാസ്)

സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍ പുരസ്കാരം- ശ്രുതി ശരണ്യം ( ചിത്രം: ബി 32 മുതല്‍ 44 വരെ)

മികച്ച വിഎഫ്എക്സ്- അനീഷ് ടി, സുമേഷ് ഗോപാല്‍ (വഴക്ക്)

കുട്ടികളുടെ ചിത്രം- പല്ലൊട്ടി: നയന്‍റീസ് കിഡ്സ്. നിര്‍മ്മാണം സാജിദ് യഹിയ, സംവിധാനം ജിതിന്‍ രാജ്

നവാഗത സംവിധായകന്‍- ഇലവീഴാപൂഞ്ചിറ (ഷാഹി കബീര്‍)

ജനപ്രീതിയും കലാമേന്മയും-ന്നാ താന്‍ കേസ് കൊട് (സംവിധാനം രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍)

നൃത്തസംവിധാനം-ഷോബി പോള്‍ രാജ് (തല്ലുമാല)

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (പെണ്‍)- പൗളി വല്‍സന്‍ (സൗബി വെള്ളയ്ക്ക)

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് (ആണ്‍)- ഷോബി തിലകന്‍ (പത്തൊന്‍പതാം നൂറ്റാണ്ട്)

വസ്ത്രാലങ്കാരം- മഞ്ജുഷ രാധാകൃഷ്ണന്‍ (സൗദി വെള്ളയ്ക്ക)

മികച്ച മേക്കപ്പ്-റോണക്സ് സേവ്യര്‍ (ഭീഷ്മ പര്‍വ്വം)

ശബ്ദരൂപകല്‍പ്പന- അജയന്‍ അടാട്ട് (ഇലവീഴാപൂഞ്ചിറ)

ശബ്ദമിശ്രണം-വിപിന്‍ നായര്‍ (ന്നാ താന്‍ കേസ് കൊട്)

സിങ്ക് സൌണ്ട്-വൈശാഖ് വിവി (അറിയിപ്പ്)

കലാസംവിധാനം-ജ്യോതിഷ് ശങ്കര്‍ (ന്നാ താന്‍ കേസ് കൊട്)

എഡിറ്റിംഗ്- നിഷാദ് യൂസഫ് (തല്ലുമാല)

പിന്നണി ഗായിക- മൃദുല വാര്യര്‍ (മയില്‍പ്പീലി ഇളകുന്നു കണ്ണാ, പത്തൊമ്പതാം നൂറ്റാണ്ട്)

പിന്നണി ഗായകന്‍- കപില്‍ കപിലന്‍ (കനവേ, പല്ലൊട്ടി നയന്‍റീസ് കിഡ്സ്)

പശ്ചാത്തല സംഗീതം- ഡോണ്‍ വിന്‍സെന്‍റ് (ന്നാ താന്‍ കേസ് കൊട്)

മികച്ച സംഗീത സംവിധാനം-എം ജയചന്ദ്രന്‍ (പത്തൊമ്പതാം നൂറ്റാണ്ട്, ആയിഷ)

മികച്ച ഗാനരചയിതാവ്- റഫീഖ് അഹമ്മദ് (തിരമാലയാണ് നീ.., വിഡ്ഢികളുടെ മാഷ്)

മികച്ച തിരക്കഥാകൃത്ത്- രതീഷ് ബാലകൃഷ്ണൻ പൊതുവാൾ (ന്നാ താൻ കേസ് കൊട്)

മിക്കച്ച ഛായാഗ്രാഹകൻ- മനേഷ് മാധവൻ (ഇലവീഴാപ്പൂഞ്ചിറ), ചന്ദ്രു ശെൽവരാജ് (വഴക്ക്)

മികച്ച കഥാകൃത്ത്- കമല്‍ കെ എം (പട)

മികച്ച ബാലതാരം (പെൺ)- തന്മയ സോൾ (വഴക്ക്)

മികച്ച ബാലതാരം (ആൺ)- മാസ്റ്റർ ഡാവിഞ്ചി (പല്ലൊട്ടി 90’സ് കിഡ്സ്)

അഭിനയം (പ്രത്യേക ജൂറി പരാമര്‍ശം)- കുഞ്ചാക്കോ ബോബന്‍ (ന്നാ താന്‍ കേസ് കൊട്), അലന്‍സിയര്‍ (അപ്പന്‍)

സ്വഭാവ നടി- ദേവി വര്‍മ്മ (സൗദി വെള്ളയ്ക്ക)

സ്വഭാവ നടന്‍- പി പി കുഞ്ഞികൃഷ്ണന്‍ (ന്നാ താന്‍ കേസ് കൊട്)

ReplyForward

Leave a Reply

Your email address will not be published. Required fields are marked *