ചാര്‍ലി ചാപ്ലിന്‍റെ മകള്‍ ജോസഫൈന്‍ അന്തരിച്ചു
പാരിസ് : വിശ്വപ്രസിദ്ധ ചലച്ചിത്രകാരന്‍ ചാര്‍ലി ചാപ്ലിന്‍റെ മകളും നടിയുമായ ജോസഫൈന്‍ അന്തരിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.എഴുപത്തിനാലുവയസ്സായിരുന്നു.ജൂലൈ 13 നായിരുന്നു അന്ത്യമെങ്കിലും വിവരം പുറത്തുവിട്ടത് കഴിഞ്ഞദിവസമാണ്. മൂന്നാമത്തെ വയസ്സില്‍ അഭിനയം തുടങ്ങിയ ജോസഫൈന്‍ ചാപ്ലിന്‍റെ വിഖ്യാത ചിത്രമായ ലൈം ലൈറ്റിലൂടെയായിരുന്നു ചലച്ചിത്രലോകത്തിലേക്ക് കടന്നത്.എ.കൗണ്ടസ് ഫ്രം ഹോങ്കോങ് , കാന്റണ്‍ ബറി ടെയില്‍സ് , എസ്കേപ്പ് ടു ദ സണ്‍ തുടങ്ങിയ പതിനെട്ടോളം സിനികളില്‍ അഭിനയിച്ചിട്ടുണ്ടു.