രാഷ്ട്രീയ രംഗത്തേക്കില്ലെന്ന് ഉമ്മൻ ചാണ്ടിയുടെ മകൾ
രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ തനിക്ക് താത്പര്യമില്ലെന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍. പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് അച്ചു ഉമ്മൻ ഇക്കാര്യം അറിയിച്ചത്. സഹോദരന്‍ ചാണ്ടി ഉമ്മന്റെ പേര് മുന്നോട്ട് വെക്കുകയും ചെയ്തു. എന്നാൽ പാര്‍ട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും അച്ചു ഉമ്മന് പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെ പുതുപ്പള്ളിയില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ഥിയുണ്ടാകുമെന്ന് നേരത്തെ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പ്രസ്താവിച്ചിരുന്നു. എന്നാല്‍ കുടുംബവുമായി ആലോചിക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് പിന്നീട് തിരുത്തി.
ഇതിനിടെയാണ് മത്സരത്തിനില്ലെന്ന് അറിയിച്ച് അച്ചു ഉമ്മന്‍ രംഗത്തെത്തിയിരിക്കുന്നത്’ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ഥിയാകാന്‍ യോഗ്യതയുള്ള ആളാണ്. എന്നാല്‍ സ്ഥാനാര്‍ഥി ആരാകണം എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയാണ് എന്ന് പറഞ്ഞ് ഉറപ്പിക്കയും ചെയ്തു.