തിരുവോണം ഭാഗ്യക്കുറി 25 കോടി തന്നെ ,രണ്ടാം സമ്മാനം ഒരു കോടി വീതം 20 പേര്‍ക്ക്
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണം ബമ്പര്‍ സമ്മാനം 25 കോടിയായി തുടരുമെങ്കിലും രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം ഇരുപത് പേര്‍ക്ക് ലഭിക്കും. ടിക്കറ്റ് നിരക്ക് 500 രൂപയായിരിക്കും. തിരുവോണം ബമ്പര്‍ ഭാഗ്യക്കുറിയുടെ പ്രകാശന ചടങ്ങില്‍ മന്ത്രി കെ. എന്‍. ബാലഗോപാലാണ് ഇക്കാര്യം അറിയിച്ചത്. സപ്തംബര്‍ 20നാണ് ഭാഗ്യക്കുറി നറുക്കെടുപ്പ് നടക്കുക.