We Talk

കോഴിക്കോട് വിമാനത്താവളം വികസനം :കാലിക്കറ്റ് ചേംബര്‍ സംരക്ഷണ യാത്ര നടത്തുന്നു 

കോഴിക്കോട് :കോഴിക്കോട് വിമാനത്താവള  റൺവേ വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ പ്രക്രിയ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട്   കാലിക്കറ്റ് ചേംബറിന്റെ നേതൃത്ത്വത്തിൽ നഗരത്തിൽ നിന്നും കരിപ്പൂരിലേക്ക് കാലിക്കറ്റ് എയർപോർട്ട് സംരക്ഷണ വാഹന യാത്ര നടത്തുന്നു.

ഈ മാസം 25 ന് രാവിലെ 9 മണിക്ക് വാഹനയാത്ര ബീച്ച് ഫ്രീഡം സ്വകയറിന് സമീപം പി ടി എ റഹീം എം എൽ എ ഫ്ലാഗ് ഓഫ് ചെയ്യും. രാവിലെ 11 മണിക്ക് വിമാനത്താവളത്തിന് സമീപം ടി വി ഇബ്രാഹിം എം എൽ എ ഉദ്ഘാടനം ചെയ്യും. ചേബേർ പ്രസിഡന്റ് റാഫി പി ദേവസ്സി അധ്യക്ഷനാകും.

കാലിക്കറ്റ് ചേംബർ ഹാളിൽ ചേംബറിന്റെ എയർപോർട്ട് കമ്മിറ്റി യോഗത്തിലാണ് സംരക്ഷണ യാത്ര സംബന്ധിച്ച് തീരുമാനിച്ചത്.വിമാനത്താവള വികസന നടപടികൾ ത്വാരിതപ്പെടുത്താൻ ലക്ഷ്യമിട്ടാണ് വാഹന യാത്രയെന്ന് കാലിക്കറ്റ് എയർപോർട്ട്  കമ്മിറ്റി ചെയർമാൻ ഡോ. കെ മൊയ്തു പറഞ്ഞു. വൈഡ് ബോഡി എയർ ക്രാഫ്റ്റ് ഇറങ്ങാൻ പാകത്തിലുള്റിസയ്ക്ക് വേണ്ടിയുള്ള  ഭൂമി ഏറ്റെടുക്കൽ  വേഗത്തിലാക്കണമെന്നും അദ്ദേഹം പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *